ആർജെ ബാലാജി സംവിധാനം ചെയ്യുന്ന, സൂര്യ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘കറുപ്പ്’ റിലീസിന് തയ്യാറെടുക്കുന്നു. തൃഷ കൃഷ്ണൻ നായികയായി എത്തുന്ന ചിത്രം വലിയ പ്രതീക്ഷയോടെയാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.
മെയ് 14-നാണ് ചിത്രത്തിന്റെ ആഗോള റിലീസ്. ആദ്യ പ്രദർശന സമയം സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്കും ആരാധകരുടെ കാത്തിരിപ്പിനും വിരാമമിട്ടുകൊണ്ട്, ചിത്രത്തിന്റെ ആദ്യ ഷോ രാവിലെ 9 മണിക്ക് ആരംഭിക്കുമെന്ന് നിർമ്മാതാക്കൾ ഔദ്യോഗികമായി അറിയിച്ചു.
പുലർച്ചെ 4 മണിക്ക് ആദ്യ ഷോ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ നിലനിന്നിരുന്നെങ്കിലും, ഒടുവിൽ രാവിലെ 9 മണിക്ക് അനുമതി ലഭിക്കുകയായിരുന്നു. അനുമതി നൽകിയ തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് നിർമ്മാതാക്കൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷ കൃഷ്ണനും വീണ്ടും ഒന്നിക്കുന്നുവെന്നതും ഈ ചിത്രത്തിന്റെ പ്രധാന പ്രത്യേകതയാണ്. തങ്ങളുടെ മുൻകാല വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായൊരു മേക്കോവറിലാകും ഇരുവരും ‘കറുപ്പി’ൽ എത്തുക.
ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സായ് അഭ്യങ്കറാണ് ചിത്രത്തിന് സംഗീതം പകരുന്നത്.
ജി.കെ. വിഷ്ണു ഛായാഗ്രഹണവും കലൈവാനൻ എഡിറ്റിംഗും നിർവഹിക്കുന്നു.
അൻബറിവ്, വിക്രം മോർ എന്നിവർ ചേർന്നാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. അവാർഡ് ജേതാവായ പ്രൊഡക്ഷൻ ഡിസൈനർ അരുൺ വെഞ്ഞാറമൂടാണ് ചിത്രത്തിനായി സെറ്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

