കോഴിക്കോട് താമരശ്ശേരിയിൽ ഓട്ടോ ഡ്രൈവറെ പഞ്ചായത്ത് ഓഫീസിന്റെ ഗോവണിപ്പടിയിൽ മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി കുറുന്തോട്ടിക്കണ്ടി സ്വദേശി മുരളീധരൻ (56) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് പഞ്ചായത്ത് ഓഫീസിനുള്ളിലെ ഗോവണിപ്പടിയിൽ ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പഞ്ചായത്ത് ഓഫീസിന് മുന്നിലെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറാണ് മുരളീധരൻ.
ഓട്ടോറിക്ഷയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ഇദ്ദേഹം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ഫിനാൻസ് കമ്പനി ജീവനക്കാർ മുരളീധരനെ തേടി ഓട്ടോ സ്റ്റാൻഡിൽ എത്തിയിരുന്നു.
ഉടൻ പണം അടയ്ക്കാമെന്ന് പറഞ്ഞെങ്കിലും അവർ ഭീഷണിപ്പെടുത്തിയെന്നും സുഹൃത്തുക്കൾ വ്യക്തമാക്കി. സംഭവത്തിൽ താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

