ഇന്റർനെറ്റ് ഉപയോഗത്തിനിടെ ഉപയോക്താക്കളെ ഏറെ അലട്ടിയിരുന്ന ‘ക്യാപ്ച’ (CAPTCHA) പരിശോധനകൾ അവസാനിപ്പിക്കാൻ ഗൂഗിൾ ഒരുങ്ങുന്നു. ട്രാഫിക് ലൈറ്റുകളും വാഹനങ്ങളും കണ്ടെത്തി താൻ മനുഷ്യനാണെന്ന് തെളിയിക്കേണ്ടി വരുന്ന വിരസമായ പ്രക്രിയയ്ക്ക് പകരമായി, ക്യൂആർ കോഡ് (QR Code) അധിഷ്ഠിത സംവിധാനമാണ് കമ്പനി കൊണ്ടുവരുന്നത്.
പുതിയ രീതിയിൽ, സ്ക്രീനിൽ തെളിയുന്ന ക്യൂആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ വളരെ വേഗത്തിൽ ഉപയോക്താവിന് മനുഷ്യനാണെന്ന് സ്ഥിരീകരിക്കാനാകും. വെബ്സൈറ്റ് ഉപയോഗം കൂടുതൽ ലളിതമാക്കാൻ ഈ മാറ്റം സഹായിക്കുമെങ്കിലും, ഉപയോക്താക്കളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട
ആശങ്കകൾ ഇതിനകം ഉയർന്നിട്ടുണ്ട്. എങ്കിലും, ഇന്റർനെറ്റ് ബ്രൗസിംഗ് കൂടുതൽ സുഗമമാക്കാൻ ഈ പുതിയ സാങ്കേതികവിദ്യ സഹായിക്കുമെന്നാണ് ഗൂഗിളിന്റെ അവകാശവാദം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

