രാജ്യതലസ്ഥാനത്ത് പന്ത്രണ്ടാമത് ബ്രിക്സ് പാർലമെന്ററി ഫോറത്തിന് ഇന്ന് ഔദ്യോഗിക തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങ് ഉദ്ഘാടനം ചെയ്യും.
ഇന്നും നാളെയുമായി പാർലമെന്റിലെ സെൻട്രൽ ഹാളിലാണ് ഈ ഉന്നതതല സമ്മേളനം നടക്കുന്നത്. ബ്രിക്സ് അംഗരാജ്യങ്ങൾക്ക് പുറമെ വിവിധ പങ്കാളി രാജ്യങ്ങളിൽ നിന്നുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സങ്കേതത്തിൽ അണിനിരക്കും.
സമ്മേളനത്തിന് മുന്നോടിയായി ലോക്സഭാ സ്പീക്കർ ഓം ബിർള റഷ്യ, ക്യൂബ, ഈജിപ്ത്, ബെലാറസ് തുടങ്ങിയ രാഷ്ട്രങ്ങളിൽ നിന്നുള്ള പാർലമെന്ററി പ്രതിനിധികളുമായി നിർണായക ഉഭയകക്ഷി ചർച്ചകൾ നടത്തിക്കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘങ്ങളുമായി കൂടിക്കാഴ്ച നടത്തും.
വ്യാപാരം, വ്യവസായം, ഊർജം തുടങ്ങിയ സുപ്രധാന മേഖലകളിലെ പരസ്പര സഹകരണവും ഒപ്പം പാർലമെന്ററി തലത്തിലുള്ള ബന്ധം ദൃഢമാക്കുന്നതും യോഗത്തിൽ പ്രധാന ചർച്ചാവിഷയമാകും. അതേസമയം, ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ഗാലിബഫ് ഫോറത്തിൽ പങ്കെടുക്കില്ലെന്ന് ഇറാൻ എംബസി ഔദ്യോഗികമായി അറിയിച്ചു.
ഇറാൻ – അമേരിക്ക പശ്ചിമേഷ്യൻ സംഘർഷം വീണ്ടും രൂക്ഷമാകാനുള്ള സാധ്യതയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പിന്മാറ്റം. എങ്കിലും ചടങ്ങിൽ മറ്റ് ഇറാൻ പ്രതിനിധികൾ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

