തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി നടൻ വിജയ്.
ആൽവാർപേട്ടിലെ മുഖ്യമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. വസതിയിലെത്തിയ വിജയ്യെ, മുഖ്യമന്ത്രി സ്റ്റാലിനും മകനും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിനും ചേർന്ന് ഊഷ്മളമായി വരവേറ്റു.
ഉദയനിധി വിജയ്യെ ഹസ്തദാനം നൽകി ആലിംഗനം ചെയ്താണ് സ്വീകരിച്ചത്. പിന്നാലെ മുഖ്യമന്ത്രി എം.കെ.
സ്റ്റാലിനും വിജയ്യെ ആലിംഗനം ചെയ്തു. ഇരു നേതാക്കളും പരസ്പരം പൊന്നാടയണിയിക്കുകയും പൂച്ചെണ്ടുകൾ കൈമാറി സന്തോഷം പങ്കുവെക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പിലെ തകർപ്പൻ വിജയത്തിന് പിന്നാലെ നടന്ന ഈ കൂടിക്കാഴ്ച തമിഴ് രാഷ്ട്രീയ-സിനിമാ രംഗങ്ങളിൽ വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

