കൊച്ചി: എറണാകുളം ചേരാനെല്ലൂർ വാഹനാപകടത്തിൽ മരണത്തിന് ഇടയാക്കിയ വാഹനമോടിച്ച പതിനേഴുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്തതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും, മുതിർന്നവരുടെ അറസ്റ്റിന് തുല്യമായ നിയമനടപടികൾ പൂർത്തിയാക്കിയതായി ചേരാനെല്ലൂർ പൊലീസ് വ്യക്തമാക്കി.
കുട്ടിയെ നേരിട്ട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കാനാണ് അധികൃതരുടെ തീരുമാനം. അപകടത്തെ തുടർന്ന് സ്റ്റേഷന് മുന്നിൽ പ്രതിഷേധവുമായി രംഗത്തെത്തിയ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തോട് പൊലീസ് സ്വീകരിച്ച നടപടികൾ ഉദ്യോഗസ്ഥർ വിശദീകരിച്ചു.
തുടർനടടികൾ എഴുതി നൽകാം എന്ന് അറിയിച്ചതിനെ തുടർന്ന് കുടുംബം പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങി. എന്നാൽ കുടുംബത്തിന്റെ ഭാഗത്തുനിന്ന് കടുത്ത പ്രതിഷേധമാണ് ഉയർന്നത്.
“ഒരാളെ കൊന്നിട്ട് അവന് സുഖമായി ഇറങ്ങിപ്പോകുകയായിരുന്നു. അച്ഛന്റെ ബോഡി കിട്ടുന്നത് 3 മണിക്കാണ്.
അച്ഛന്റെ ചിത പോലും കത്തിത്തീരുന്നതിന് മുമ്പ് ഞങ്ങള്‍ ഇവിടെ വന്ന് നില്ക്കണമെങ്കില് ഞങ്ങളുടെ അവസ്ഥയെന്താണെന്ന് ഊഹിക്കാന്‍ പറ്റുമോ? അരമണിക്കൂറില്‍ പ്രതിയെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞിട്ട് യാതൊരു വിവരവുമില്ല. നീതി കിട്ടാതെ ഇവിടെ നിന്ന് പോകില്ല,” എന്ന് ജയബാലകൃഷ്ണന്റെ മകൻ പ്രതികരിച്ചു.
അപകടത്തിന് കാരണമായ വാഹനം അമിത വേഗതയിലായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
ഇതിനിടെ, സംഭവത്തിൽ ആഭ്യന്തരമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിനെ തുടർന്ന് പ്രതിക്കെതിരെ കുറ്റകരമായ നരഹത്യയ്ക്ക് ഉള്ള വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

