സംസ്ഥാനത്ത് സമാനതകളില്ലാത്ത വിധം വൈദ്യുതി പ്രതിസന്ധി രക്ഷമായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വ്യക്തമാക്കി. യാതൊരുവിധ മുന്നറിയിപ്പുകളോ കൃത്യമായ സമയക്രമമോ ഇല്ലാതെ പവർകട്ട് നടപ്പിലാക്കിയ നടപടിക്കെതിരെ ജനങ്ങളിൽ നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയർന്നു വരുന്നത്.
തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കക്ഷിരാഷ്ട്രീയ ഭേദമന്യേ പുതിയ സർക്കാരിന്റെ പിടിപ്പുകേടാണ് ഈ ദുസ്ഥിതിയിലേക്ക് നാടിനെ നയിച്ചതെന്ന ആക്ഷേപം ഇതിനകം തന്നെ ഉയർന്നു കഴിഞ്ഞിട്ടുണ്ട്.
തങ്ങളുടെ ഭരണപരമായ കഴിവുകേടും കെടുകാര്യസ്ഥതയും മൂടിവെക്കാനായി മുൻ എൽഡിഎഫ് സർക്കാരിന്റെ മേൽ പഴിചാരി രക്ഷപ്പെടാനാണ് യുഡിഎഫ് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നിരർത്ഥകമായ ശ്രമങ്ങൾ നടക്കുന്നത് എന്ന് വിമർശനം ഉയർന്നിട്ടുണ്ട്. 465
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

