കൊല്ലം-കുളത്തൂപ്പുഴ റൂട്ടിലോടുന്ന കെഎസ്ആർടിസി ബസിൽ വനിതാ കണ്ടക്ടർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ തമിഴ്നാട് കുളച്ചൽ സ്വദേശി സെൽഡൺ പനീർസെൽവം അറസ്റ്റിലായി. റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസ്സിൽ കയറിയ പ്രതി, ചിന്നക്കട
ഭാഗത്ത് വെച്ച് കണ്ടക്ടറോട് അപമര്യാദയായി പെരുമാറുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയുമായിരുന്നു. സംഭവം അറിഞ്ഞെത്തിയ പൊലീസുകാരെയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും, പിന്നീട് കൊല്ലം ഈസ്റ്റ് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

