അമേരിക്കയിൽ വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഇരുസഭകളും റിപ്പബ്ലിക്കൻ പാർട്ടി പിടിച്ചെടുത്താൽ പ്രായപൂർത്തിയായ മുഴുവൻ പൗരന്മാർക്കും 5000 ഡോളർ (ഏകദേശം 4.8 ലക്ഷം രൂപ) വീതം പാരിതോഷികം നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. റിപ്പബ്ലിക്കൻ പാർട്ടി സംഘടിപ്പിച്ച പ്രഥമ കൺവൻഷനിലാണ് ഈ സുപ്രധാന വാഗ്ദാനം മുന്നോട്ടുവെച്ചത്.
രാജ്യത്തെ 27 കോടിത്തോളം ജനങ്ങൾക്ക് ഈ തുക ലഭ്യമാക്കാൻ ഒരുലക്ഷം കോടി ഡോളറിലധികം തുക ആവശ്യമാണ്. ഇതിനായി കോൺഗ്രസിന്റെ ഔദ്യോഗിക അനുമതിയും നേടി എടുക്കേണ്ടതുണ്ട്.
ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു യുഎസ് പ്രസിഡന്റ് ഇത്തരത്തിൽ വോട്ടിനായി നേരിട്ട് പണം വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ട്രംപിന്റെ ഈ പ്രഖ്യാപനം കോപ്പിയടിയാണെന്ന വിമർശനവുമായി സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു രംഗത്തെത്തി.
വോട്ടിന് പണം നൽകുന്ന രീതി തമിഴ്നാട്ടിൽ കണ്ടുപിടിച്ച സമ്പ്രദായമാണെന്നും പിന്നീട് അത് ഇന്ത്യയൊട്ടാകെ വ്യാപിച്ചുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ഡിഎംകെയുടെ പദ്ധതിയാണ് ട്രംപ് അനുകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
“We invented this in Tamil Nadu, and spread it to rest of India. President Trump is copying the DMK 😁” എന്ന് ശ്രീധർ വെമ്പു എക്സിൽ കുറിച്ചു.
നിലവിൽ യുഎസിന്റെ വാർഷിക കടം 2 ലക്ഷം കോടി ഡോളറും സർക്കാരിന്റെ മൊത്തം ബാധ്യത 40 ലക്ഷം കോടി ഡോളറും പിന്നിട്ടിരിക്കുന്ന ഘട്ടത്തിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇറക്കുമതി തീരുവ വഴി ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് ഈ തുക കണ്ടെത്താനാകുമെന്നാണ് ഡോണൾഡ് ട്രംപ് അവകാശപ്പെടുന്നത്.
എന്നാൽ ഈ വാഗ്ദാനത്തുക യുഎസിന്റെ മൊത്തം തീരുവ വരുമാനത്തേക്കാൾ അധികമാണെന്നതാണ് വസ്തുത. ഇന്ത്യൻ രാഷ്ട്രീയത്തിലെ സൗജന്യ വാഗ്ദാനങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോൾ, 1950കളിലും 60കളിലും മദ്രാസ് സംസ്ഥാന മുഖ്യമന്ത്രിയായിരിക്കേ കെ.കാമരാജ് സൗജന്യ വിദ്യാഭ്യാസവും സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ ഉച്ചഭക്ഷണവും നടപ്പിലാക്കിയിരുന്നു.
തുടർന്ന് 1967ൽ ഡിഎംകെ സ്ഥാപകൻ സി.എൻ.അണ്ണാദുരൈ പൊതുവിതരണ സമ്പ്രദായം വഴി സബ്സിഡി നിരക്കിൽ അരി വാഗ്ദാനം ചെയ്യുകയും തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം അത് നടപ്പിലാക്കുകയും ചെയ്തു. തുടർന്നുള്ള വർഷങ്ങളിലും ഇത്തരം പ്രഖ്യാപനങ്ങൾ തുടർന്നു.
2006ൽ എം.കരുണാநிதி ഓരോ കുടുംബത്തിനും കളർ ടിവി, സബ്സിഡി അരി, ഗ്യാസ് സ്റ്റൗ എന്നിവ വാഗ്ദാനം ചെയ്തു. 2011ൽ ഡിഎംകെയും ജയലളിതയുടെ എഐഎഡിഎംകെയും മിക്സി, ഗ്രൈൻഡർ, ഫാൻ, ലാപ്ടോപ്പ് തുടങ്ങിയ വലിയ ഓഫറുകളുമായി മത്സരരംഗത്തെത്തി.
ദേശീയ തലത്തിൽ ആം ആദ്മി പാർട്ടി 2015ൽ ഡൽഹിയിൽ സൗജന്യ വൈദ്യുതിയും വെള്ളവും വാഗ്ദാനം ചെയ്തു അധികാരത്തിലെത്തി. കേരളത്തിൽ വി.ഡി.സതീശൻ നേതൃത്വം നൽകുന്ന യുഡിഎഫ് സർക്കാർ വനിതകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര വാഗ്ദാനം ചെയ്തിരുന്നു.
ഡൽഹി സർക്കാർ അർഹരായ വനിതകൾക്ക് മാസം 2500 രൂപ നൽകുന്ന പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. തമിഴ്നാട്ടിൽ വിജയ് പാർട്ടി ഓരോ വധുവിനും ഒരു പവൻ സ്വർണാഭരണവും ഒരു സിൽക്ക് സാരിയും വാഗ്ദാനം ചെയ്തിരുന്നു.
വാർഷിക വരുമാനം 5 ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങളിലെ പെൺകുട്ടികൾക്കാണ് ഇത് ലഭിക്കുക. 3000 രൂപ ക്ഷേമപെൻഷൻ, ബിരുദധാരികളായ തൊഴിലില്ലാത്ത ചെറുപ്പക്കാർക്ക് മാസം 4000 രൂപ, വനിതാ സ്വയംസഹായ സംഘങ്ങൾക്ക് 5 ലക്ഷം രൂപയുടെ പലിശരഹിത വായ്പ, പ്രതിവർഷം 6 എൽപിജി സിലിണ്ടറുകൾ ഫ്രീ, പ്രതിമാസം 200 യൂണിറ്റ് സൗജന്യ വൈദ്യുതി എന്നിവയും വാഗ്ദാനങ്ങളിൽ ഉൾപ്പെടുന്നു.
വിജയ്യുടെ പിറന്നാൾ ദിനമായ ജൂൺ 22 മുതൽ സർക്കാർ ആശുപത്രികളിൽ ജനിച്ച കുട്ടികൾക്ക് ഒരു ഗ്രാം സ്വർണ മോതിരം വീതം നൽകുന്ന പദ്ധതിയും ശ്രദ്ധേയമാണ്. 1,28,505 കുരുന്നുകൾക്കാണ് ഇതിലൂടെ സമ്മാനം ലഭിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

