കൊല്ലം ജില്ലയിലെ കുണ്ടറയിൽ ഉണ്ടായ ഭയപ്പെടുത്തുന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരണപ്പെട്ടു. നിയന്ത്രണം നഷ്ടപ്പെട്ട
പെട്ടിഓട്ടോറിക്ഷ എതിർദിശയിൽ വന്ന വാഹനങ്ങളിലേക്കും നിർത്തിയിട്ടിരുന്ന ലോറിയിലേക്കും പാഞ്ഞുകയറുകയായിരുന്നു. ഇന്നലെ വൈകിട്ടോടെ കുണ്ടറ പെരുംപുഴ ഷാപ്പമുക്കിൽ വെച്ചാണ് ഈ ദാരുണമായ സംഭവം അരങ്ങേറിയത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മുളവന പുന്നത്തടം സ്വദേശി ബഷീർകുട്ടി (74) ആണ് ഇന്ന് പുലർച്ചെയോടെ മരണത്തിന് കീഴടങ്ങിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം തന്നെ ലഭ്യമായിട്ടുണ്ട്.
നിയന്ത്രണം വിട്ട പെട്ടിഓട്ടോറിക്ഷ ആദ്യം എതിരെ വന്ന കാറിലും പിന്നീട് മറ്റൊരു ഓട്ടോറിക്ഷയിലും ഇടിച്ച ശേഷം റോഡരികിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ഈ അപകടത്തിൽ പെട്ടിഓട്ടോയിൽ യാത്ര ചെയ്തിരുന്ന ബഷീർകുട്ടിയുടെ ഭാര്യ ഉലൈമുത്ത്, മറ്റൊരു വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരനായ സുർജിത്ത് എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

