ഉപതിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായി ബങ്കിപൂർ മണ്ഡലം സന്ദർശിച്ച ജൻ സുരാജ് പാർട്ടി നേതാവ് പ്രശാന്ത് കിഷോർ പ്രദേശത്തെ യുവജനങ്ങൾക്ക് നിർണായക വാഗ്ദാനവുമായി രംഗത്ത്. മണ്ഡലത്തിലെ യോഗ്യരായ തൊഴിൽരഹിതർക്ക് അടുത്ത രണ്ട് വർഷത്തിനുള്ളിൽ 10,000 പേർക്ക് ജോലി ലഭ്യമാക്കുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ തന്റെ ഓഫിസിലേക്ക് ബയോഡേറ്റ അയച്ചു നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും തൊഴിൽ ലഭിക്കാതെ ബുദ്ധിമുട്ടുന്ന യുവജനങ്ങളുടെ കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് ഈ നടപടി.
സ്വകാര്യ മേഖലയിലെ വിവിധ കമ്പനികളിലുള്ള തന്റെ വ്യക്തിബന്ധങ്ങൾ ഉപയോഗപ്പെടുത്തി യുവജനങ്ങൾക്കായി തൊഴിൽ അവസരങ്ങൾ കണ്ടെത്തുമെന്നാണ് പ്രശാന്തിന്റെ വാഗ്ദാനം. ഇതിനായി പ്രാരംഘ ഘട്ടത്തിൽ യുവാക്കൾ ബിഹാറിന് പുറത്തേക്ക് യാത്ര ചെയ്യേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ തങ്ങളുടെ പാർട്ടി ഭാവിയിൽ ബിഹാറിൽ അധികാരത്തിൽ വന്നാൽ പിന്നെ യുവാക്കൾ ജോലി തേടി സ്വന്തം സംസ്ഥാനം വിട്ടുപോകേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് 3 നാണ് ബിജെപിയുടെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന ബങ്കിപൂരിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ പ്രശാന്ത് കിഷോർ വിജയം നേടിയത്. 19,324 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു അദ്ദേഹത്തിന്റെ വിജയം.
എന്നാൽ തിരഞ്ഞെടുപ്പ് വിജയം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും മണ്ഡലത്തിൽ സന്ദർശനം നടത്താത്തതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയർന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

