സഹപാഠികളായ വിദ്യാർഥിനികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ ഫോണിൽ പകർത്തി മോർഫ് ചെയ്ത് അശ്ലീല വെബ്സൈറ്റുകളിൽ പ്രചരിപ്പിച്ചെന്ന കേസിൽ നിർണായക പുരോഗതി. കേസിൽ രണ്ട് വിദ്യാർഥികളുടെ മൊബൈൽ ഫോണുകൾ കൂടി തിരുവനന്തപുരം ഫൊറൻസിക് ലാബിലേക്ക് അയച്ചു.
പ്രതിയായ വിദ്യാർഥിയുടെ മൊബൈൽ ഫോൺ കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്കായി കഴിഞ്ഞ തിങ്കളാഴ്ചയാണ് കൈമാറിയിരുന്നത്. ആകെ മൂന്ന് മൊബൈൽ ഫോണുകളാണ് പുനലൂർ മജിസ്ട്രേട്ട് രണ്ടാം കോടതി ഫൊറൻസിക് ലാബിലേക്ക് അയച്ചത്.
ഫൊറൻസിക് ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് മറ്റ് വിദ്യാർഥികളുടെ മൊബൈലുകൾ കൂടി പരിശോധനയ്ക്ക് വിധേയമാക്കേണ്ടി വന്നത്. എന്നാൽ ലാബിലെ പരിശോധനയിൽ ലഭ്യമായ വിവരങ്ങൾ സംബന്ധിച്ച് പൊലീസ് ഔദ്യോഗികമായി വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
മുഖ്യപ്രതിയെ കൂടാതെ ഇതുവരെ ആറ് വിദ്യാർഥികളെക്കൂടി അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ട്. ഗവ.
പോളിടെക്നിക് കോളജിലെ അഞ്ചാം സെമസ്റ്റർ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിദ്യാർഥിയും പുന്നല സ്വദേശിയുമായ എസ്.അച്യുതിനെ (22) പ്രതിയാക്കിയാണ് പുനലൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. ഈ മാസം 9ന് പൊലീസിൽ കീഴടങ്ങിയ പ്രതിയിൽ നിന്ന് മൊബൈൽ ഫോണിന്റെ പാസ്വേഡ് ലഭിച്ചതോടെയാണ് അന്വേഷണത്തിൽ വഴിത്തിരിവുണ്ടായത്.
എന്നാൽ ഫോണിൽ നിന്ന് കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങളും ഡേറ്റയും ഡിലീറ്റ് ചെയ്ത നിലയിലായിരുന്നു കണ്ടെത്തിയത്.
ഈ ഡേറ്റ പൂർണ്ണമായി വീണ്ടെടുക്കുന്നതിനായാണ് വിദഗ്ധ പരിശോധനയ്ക്കായി ഫോണുകൾ ഫൊറൻസിക് ലാബിലേക്ക് അയച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

