ഫോർട്ട്കൊച്ചി ബാസ്റ്റ്യൻ ബംഗ്ലാവിന് പിന്നിലെ തീരക്കടലിൽ ചീനവല കുട്ടിക്ക് മുകളിൽ നാല് ദിവസമായി അവശനിലയിൽ കുടുങ്ങിക്കിടന്ന ഉടുമ്പിനെ ഒടുവിൽ സുരക്ഷിതമായി കരയിലെത്തിച്ചു. പരിസ്ഥിതി പ്രവർത്തകൻ മുകേഷ് ജെയിൻ, പൊലീസിന്റെയും മത്സ്യത്തൊഴിലാളികളുടെയും സഹായത്തോടെയാണ് ഈ ജീവിയെ രക്ഷപ്പെടുത്തിയത്.
കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥരായ പി.ആർ. രതീഷ്, എസ്ഐ പി.വി.
ഹരിമോൻ, ലൈഫ് ഗാർഡുമാരായ സി.പി. പ്രേംജിത്ത്, ടി.എസ്.
ജോബ്, ജൈൻ ഫൗണ്ടേഷൻ പ്രവർത്തകരായ എം.എം. സലിം, സുജിത്ത് മോഹൻ, കെ.പി.
ലോറൻസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. നാട്ടുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും സഹായത്തോടെ വള്ളത്തിൽ കടലിലേക്ക് ഇറങ്ങിയാണ് സംഘം ഉടുമ്പിനെ സുരക്ഷിതമായി രക്ഷപ്പെടുത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

