സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്നിന് യാതൊരുവിധ പ്രതിസന്ധിയുമില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ വ്യക്തമാക്കി. സർക്കാർ ആശുപത്രികളിൽ മരുന്നുകൾ ലഭ്യമല്ലെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്ക് പിന്നിൽ ചില വിദേശ കമ്പനികളാണെന്നും അദ്ദേഹം ആരോപിച്ചു.
ആശുപത്രികളിൽ മരുന്ന് ലഭിക്കുന്നില്ലെന്ന തരത്തിലുള്ള പ്രചാരണങ്ങൾ പൂർണ്ണമായും വസ്തുതാവിരുദ്ധമാണെന്ന് മന്ത്രി വ്യക്തമാക്കി. നിലവാരമില്ലായ്മ കണ്ടെത്തിയതിനെ തുടർന്ന് ചില മരുന്ന് കമ്പനികളെ സർക്കാർ ഔദ്യോഗികമായി തന്നെ ഒഴിവാക്കിയിരുന്നു.
ഈ നടപടിയെ തുടർന്നാണ് വ്യാജ പ്രചാരണങ്ങൾ ശക്തമായത്. സർക്കാർ ആശുപത്രികളുടെ പ്രതിച്ഛായ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വിദേശ മരുന്ന് കമ്പനികളുടെ തന്ത്രങ്ങളുടെയും കുതന്ത്രങ്ങളുടെയും മുന്നിൽ ഈ സർക്കാർ ഒരിക്കലും കീഴടങ്ങില്ലെന്നും കെ മുരളീധരൻ കൊച്ചിയിൽ ഐ.എം.എ (IMA) സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

