കണ്ണൂർ ജില്ലയിൽ സിപിഎം നേതാക്കളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് പാർട്ടി അണികളുടെ പ്രതിഷേധം ശക്തമാകുന്നു. ധനരാജ് രക്തസാക്ഷിത്വ ദിനവുമായി ബന്ധപ്പെട്ട് നേതാക്കൾ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെയാണ് ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ചുകൊണ്ട് പ്രവർത്തകർ വിമർശനം ഉന്നയിച്ചത്.
കെ.കെ. രാഗേഷ്, ടി.ഐ.
മധുസൂദനൻ എന്നിവരുടെ പോസ്റ്റുകൾക്ക് താഴെയാണ് വ്യാപകമായ പ്രതിഷേധ കമന്റുകൾ ഉയർന്നത്. വിമർശനം രൂക്ഷമായ സാഹചര്യത്തിൽ ടി.ഐ.
മധുസൂദനൻ കമന്റ് ബോക്സ് നിയന്ത്രിക്കുകയും വന്ന കമന്റുകൾ നീക്കം ചെയ്യുകയും ചെയ്തു. പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നവർ വർഗീയ ശക്തികളുമായി കൈകോർക്കുകയാണെന്ന് കെ.കെ.
രാഗേഷ് തന്റെ പോസ്റ്റിലൂടെ പ്രതികരിച്ചു. ധനരാജ് ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച വി.
കുഞ്ഞികൃഷ്ണൻ, എം.വി. ജയരാജന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി രംഗത്തെത്തി.
“അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എന്ത് തെറ്റാണ് താൻ ചെയ്തതെന്ന് സിപിഎം പറയണമെന്നും, പുതിയ വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കുന്നതിൽ തടസ്സമില്ലെങ്കിലും അത് ഇപ്പോൾ വ്യക്തമാക്കേണ്ട
കാര്യമല്ലെന്നും വി കുഞ്ഞികൃഷ്ണൻ.” തன்னை ബോധപൂർവ്വം യുഡിഎഫ് അനുഭാവിയായി ചിത്രീകരിക്കാൻ സിപിഎം ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. താൻ എന്നും കമ്മ്യൂണിസ്റ്റുകാരനായി തുടരുമെന്നും മറ്റൊരു പാർട്ടിയിലേക്കും പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“അച്ചടക്കലംഘനം കാണിക്കുന്നവർക്ക് നേരെ പ്രയോഗിക്കാൻ സിപിഎമ്മിന്റെ നിഘണ്ടുവിൽ ചില പ്രത്യേക പദാവലികളുണ്ട്. കോടാലിക്കൈ, വർഗ വഞ്ചകൻ, ഒറ്റുകാരൻ തുടങ്ങിയ പദാവലികൾ സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിക്കുന്ന നിലയാണ് സിപിഎമ്മിൽ ഉള്ളത്.
വർഗ്ഗ വഞ്ചകൻ എന്നത് വ്യാഖ്യാനം മാത്രമാണ്. തന്റെ പേരിലുള്ള അച്ചടക്കനടപടിയിൽ പിഎംശ്രീയും വിഴിഞ്ഞവുമില്ല.
തന്നെ പാർട്ടി പുറത്താക്കിയതാണ്, അല്ലാതെ താൻ സ്വയം പുറത്ത് പോയതല്ല. താൻ ഇപ്പോൾ സ്വതന്ത്ര എംഎൽഎയാണ്.” പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ വിശദീകരണം പരിശോധിക്കണമെന്നും, എൽഡിഎഫ് സർക്കാർ ഒപ്പുവെച്ച പദ്ധതിയുടെ കാര്യത്തിൽ സിപിഎം ആദ്യം മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പയ്യന്നൂരിലെ സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ചയുണ്ടായെന്ന് പാർട്ടി നേതൃത്വം തന്നെ ഇപ്പോൾ സമ്മതിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

