ലോസ് ഏഞ്ചൽസ് ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പിന്റെ ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ കരുത്തരായ സ്പെയിനും ഫ്രാൻസും ഏറ്റുമുട്ടും. ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ബെൽജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് സ്പെയിൻ അവസാന നാലിൽ സ്ഥാനം ഉറപ്പിച്ചത്.
സ്പെയിനിനായി ഫാബിയൻ റൂയിസ്, മികേൽ മെറീനോ എന്നിവർ ഗോൾ നേടിയപ്പോൾ, ബെൽജിയത്തിന്റെ ഏക ഗോൾ ചാർളസ് ഡി കെറ്റെലെയറുടെ വകയായിരുന്നു. മത്സരത്തിന്റെ 30-ാം മിനിറ്റിൽ മിഡ്ഫീൽഡർ ഫാബിയൻ റൂയിസിലൂടെയാണ് സ്പെയിൻ അക്കൗണ്ട് തുറന്നത്.
പരിക്കേറ്റ പെഡ്രിക്ക് പകരം ആദ്യ ഇലവനിലെത്തിയ റൂയിസ് തനിക്ക് ലഭിച്ച സുവർണാവസരം കൃത്യമായി മുതലെടുത്തു. ഡാനി ഓൾമോയുടെ ഷോട്ട് ബെൽജിയം ഗോൾകീപ്പർ തിബോ കോർട്ടുവാ തടഞ്ഞെങ്കിലും, പന്ത് കൃത്യമായി റൂയിസിലേക്ക് എത്തുകയായിരുന്നു.
ബെൽജിയം പ്രതിരോധ താരത്തിന്റെ ദേഹത്ത് തട്ടി പന്ത് വലയിലേക്ക് നീങ്ങിയത് അവർക്ക് കനത്ത തിരിച്ചടിയായി. എങ്കിലും, സ്പെയിനിന്റെ ലീഡിന് പത്ത് മിനിറ്റിന്റെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
40-ാം മിനിറ്റിൽ ടിമോത്തി കാസ്റ്റഗ്നെ നൽകിയ മനോഹരമായ ക്രോസിന് തലവെച്ചുകൊണ്ട് ചാർൾസ് ഡി കെറ്റെലെയർ ബെൽജിയത്തിനായി സമനില ഗോൾ കണ്ടെത്തി. ഈ ഗോളോടെ, ലോകകപ്പുകളിൽ തുടർച്ചയായി പത്ത് മണിക്കൂറിലധികം ഗോളുകൾ വഴങ്ങാതെ സ്പെയിൻ കാത്തുസൂക്ഷിച്ച ഗിന്നസ് ലോക റെക്കോർഡിനാണ് ഇതോടെ വിരാമമായത്.
ആദ്യ പകുതി 1-1 എന്ന നിലയിൽ അവസാനിച്ചു. മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് കരുതിയ അവസാന നിമിഷങ്ങളിലാണ് നിർണ്ണായക ഗോൾ പിറന്നത്.
ബോക്സിന് പുറത്തുനിന്ന് പാവ് കുബാർസി തൊടുത്ത ലോംഗ് റേഞ്ച് ഷോട്ട് തടയുന്നതിൽ ബെൽജിയത്തിന്റെ പകരക്കാരൻ ഗോൾകീപ്പർ സെന്നെ ലാമെൻസ് വരുത്തിയ പിഴവ് സ്പെയിനിന് തുണയായി. ലാമെൻസിന്റെ കൈകളിൽ നിന്ന് വഴുതിമാറിയ പന്ത് കൃത്യസമയത്ത് ഓടിയെത്തിയ മെറീനോ അനായാസം വലയിലാക്കി.
പകരക്കാരനായി ഇറങ്ങി രണ്ട് മിനിറ്റ് തികയും മുൻപേയാണ് മൈക്കൽ മെറീനോ സ്പെയിനിനായി ഈ അതിനിർണ്ണായക ഗോൾ സ്വന്തമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

