നടിയെ ആക്രമിച്ച കേസിൽ നിർണായകമായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. ജസ്റ്റിസ് സി.എസ്.
ഡയസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുക. ഈ ഹർജി പരിഗണിക്കുന്നതിൽ നിന്ന് നേരത്തെ രണ്ട് ജഡ്ജിമാർ പിന്മാറിയത് നിയമവൃത്തങ്ങളിൽ ചർച്ചയായിരുന്നു.
ഏറ്റവും ഒടുവിലായി ജസ്റ്റിസ് കൗസർ എടപ്പഗത്ത് ആണ് കേസ് പരിഗണിക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറിയത്. ഇതിനു മുൻപ് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനും സമാനമായ രീതിയിൽ കേസിൽ നിന്ന് പിന്മാറിയിരുന്നു.
ജില്ലാ കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം വേണമെന്നാണ് അതിജീവിതയുടെ പ്രധാന ആവശ്യം. കേസിന്റെ ഗൗരവം കണക്കിലെടുത്ത് സുതാര്യമായ തുടർനടപടികൾ വേണമെന്ന നിലപാടിലാണ് നിയമവൃത്തങ്ങളും അതിജീവിതയും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

