ശാസ്താംകോട്ടയിൽ സോഷ്യൽ മീഡിയ റീൽസ് ചിത്രീകരിക്കുന്നതിനിടെയുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കരുനാഗപ്പള്ളി കാട്ടിൽക്കടവ് മരുതൂർക്കുളങ്ങര സ്വദേശി അരവിന്ദ് (22) ആണ് മരണപ്പെട്ടത്.
സംഭവദിവസം അരവിന്ദ് ഉൾപ്പെടെ ആറ് യുവാക്കൾ മൂന്ന് ബൈക്കുകളിലായി സഞ്ചരിക്കവെയാണ് അപകടം സംഭവിച്ചത്. റീൽസ് ചിത്രീകരിക്കുന്നതിനായി റോഡിലൂടെ സഞ്ചരിക്കുമ്പോൾ ബൈക്കുകളുടെ ഹാൻഡിലുകൾ പരസ്പരം തട്ടുകയും തുടർന്ന് വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു.
നിയന്ത്രണം വിട്ട ഒരു ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റിലും, രണ്ടാമത്തെ ബൈക്ക് സമീപത്തെ ടൈൽസ് കടയുടെ ഗോഡൗണിലേക്കും ഇടിച്ചു കയറി.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റ് മൂന്ന് യുവാക്കളെ ശാസ്താംകോട്ട ഭരണിക്കാവ്, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

