മധ്യപ്രദേശിലെ രാജ്യസഭ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചതായി ഔദ്യോഗിക പ്രഖ്യാപനം. രജനീഷ് അഗർവാൾ, തരുൺ ചുഗ്, മഹേഷ് കേവാട്ട് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ഇവർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ വിജയ സർട്ടിഫിക്കറ്റുകൾ കൈമാറി. കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക തള്ളിയതോടെയാണ് മൂന്നാം സീറ്റിലും ബിജെപി സ്ഥാനാർത്ഥി വിജയിച്ചതായി പ്രഖ്യാപിച്ചത്.
പത്രിക തള്ളിയ നടപടിക്കെതിരെ മീനാക്ഷി നടരാജൻ നൽകിയ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെയാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. സംഭവത്തിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതൃത്വം രംഗത്തെത്തി.
“വോട്ട് ചോരിക്ക് ശേഷം ബിജെപി സീറ്റ് ചോരി ആരംഭിച്ചിരിക്കുകയാണ്” എന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

