ആലപ്പുഴ: പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ഒഇസി പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യ പദ്ധതിയിലേക്ക് അർഹരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്ന് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന ഒബിസി വിഭാഗത്തിൽപ്പെട്ട
വിദ്യാർത്ഥികൾക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക. ഈ പദ്ധതിയുടെ ഭാഗമായി നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്.
അപേക്ഷകർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴി നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോമുകൾ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട
കൂടുതൽ വിവരങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും അതത് വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകരുമായി ബന്ധപ്പെടാവുന്നതാണ്. അർഹരായ വിദ്യാർത്ഥികൾ കൃത്യസമയത്ത് തന്നെ അപേക്ഷകൾ സമർപ്പിക്കണമെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

