അന്താരാഷ്ട്ര കമ്പനിയായ ഓപ്പൺ ഡോർ ഇന്ത്യയിലെ തങ്ങളുടെ പ്രവർത്തനങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തെ മുഴുവൻ ജീവനക്കാരെയും പിരിച്ചുവിട്ടതായി കമ്പനി അറിയിച്ചു.
ഏകദേശം 250 ഓളം പേർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. കമ്പനിയുടെ ബിസിനസ്സ് തന്ത്രങ്ങളിലുണ്ടായ മാറ്റമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് അധികൃതർ വ്യക്തമാക്കി.
ജൂൺ 10, 2026-ൽ ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണം കമ്പനി പുറത്തിറക്കി. കമ്പനിയുടെ പ്രധാന ബിസിനസ്സും ഉപഭോക്താക്കളും അമേരിക്ക കേന്ദ്രീകരിച്ചായതിനാൽ, പ്രവർത്തനങ്ങൾ പൂർണ്ണമായും അവിടേക്ക് മാറ്റേണ്ടതുണ്ടെന്നും ഇന്ത്യയിൽ ഒരു വർക്ക്ഫോഴ്സ് നിലനിർത്തുന്നതിൽ അർത്ഥമില്ലെന്നും ഓപ്പൺ ഡോർ വ്യക്തമാക്കി.
തങ്ങളുടെ തീരുമാനത്തെക്കുറിച്ച് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ Kaz Nejatian സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത് ഇങ്ങനെ: “I shared this note earlier today with the entire team at Opendoor. Today we began to say goodbye to our colleagues in India as we wind down our India operations.
Our customers are in America, and that’s where our operational work belongs.” ഇന്ത്യയിലെ ജീവനക്കാർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും എന്നാൽ ബിസിനസ്സ് പുനസംഘടനയുടെ ഭാഗമായാണ് ഇത്തരം ഒരു കടുത്ത നടപടിയിലേക്ക് നീങ്ങിയതെന്നും കമ്പനി വിശദീകരിക്കുന്നു. മുൻകൂർ മുന്നറിയിപ്പില്ലാതെയുള്ള ഈ കൂട്ടപ്പിരിച്ചുവിടൽ ഇന്ത്യൻ ഐടി-കോർപ്പറേറ്റ് മേഖലയിൽ വലിയ ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്.
ജോലി നഷ്ടപ്പെട്ട ജീവനക്കാർക്ക് ആവശ്യമായ നഷ്ടപരിഹാര പാക്കേജുകൾ കമ്പനി നൽകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ആഗോളതലത്തിൽ സാമ്പത്തിക സാഹചര്യങ്ങളിൽ മാറ്റങ്ങൾ വന്നതോടെ പല മുൻനിര കമ്പനികളും സമാനമായ രീതിയിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്ന നടപടികൾ തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

