ഒമാൻ തീരത്ത് സെറ്റബെല്ലോ എന്ന എണ്ണക്കപ്പലിന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ നാവികർക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്.
ആക്രമണത്തിൽ കൊല്ലപ്പെട്ടത് ആദിത്യ ശർമ, ശിവാനന്ദ് ചൗരസ്യ എന്നിവരാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി മനോജ് യാദവ് നൽകിയ വിവരപ്രകാരം, കപ്പലിലെ ചീഫ് എൻജിനീയറായ പട്നാല സുരേഷിനെ ഇനിയും കണ്ടെത്താനായിട്ടില്ല.
ഇദ്ദേഹത്തിന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് ഇന്ത്യ, യുഎസ് ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ ജേസൺ മീക്സിനെ വിളിച്ചുവരുത്തിയിരുന്നു.
സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി ഒമാനിലെ ഇന്ത്യൻ എംബസി ഇടപെട്ടിട്ടുണ്ട്. ഒമാനിലെ ഷിനാസ് തുറമുഖത്തിന് സമീപം നടന്ന സംഭവത്തിൽ പ്രാദേശിക അധികൃതരുമായി ചേർന്ന് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് എംബസി വ്യക്തമാക്കി.
“We have learnt of an incident involving a vessel off Shinas port of Oman, earlier today . We are closely monitoring the situation and coordinating with the local authorities for further details.” – ഇങ്ങനെയാണ് മസ്കറ്റിലെ ഇന്ത്യൻ എംബസി ഔദ്യോഗികമായി പ്രതികരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

