തിയേറ്ററുകളിലും ഒടിടി പ്ലാറ്റ്ഫോമുകളിലും മികച്ച വിജയം കൈവരിച്ച എക്കോ എന്ന ചിത്രത്തിന് ശേഷം ആരാധ്യാ സ്റ്റുഡിയോസ് നിർമ്മിക്കുന്ന പുതിയ ചലച്ചിത്രം പ്രഖ്യാപിച്ചു. പൂച്ച സാർ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് എംആർകെ ജയറാം ആണ്.
വാഴ 2 ഉൾപ്പെടെയുള്ള ശ്രദ്ധേയമായ ചിത്രങ്ങളിൽ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച റെജിവാൻ അബ്ദുൽ ബഷീർ ആണ് ഈ ചിത്രത്തിലൂടെ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്നത്. ജോ ആൻഡ് ജോ, 18+ ജേർണി ഓഫ് ലവ്, ബ്രോമാൻസ് എന്നീ ചിത്രങ്ങളിലൂടെ കഴിവ് തെളിയിച്ച അരുൺ ഡി ജോസ് ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്.
ജോമോൻ ജ്യോതിർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അലൻ ബിൻ സിറാജ് മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. ബാഹുൽ രമേഷിന്റെ അനിമൽ ട്രിലോളജിക്ക് ശേഷം മൃഗങ്ങളെ കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നതിൽ ശ്രദ്ധേയമായ സമീപനമാണ് ഈ ചിത്രവും സ്വീകരിക്കുന്നത്.
ചിത്രത്തിൽ ഒരു പൂച്ച പ്രധാന വേഷത്തിൽ എത്തുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മലയാളത്തിലെയും തെന്നിന്ത്യയിലെയും പ്രമുഖ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
കൗതുകമുണർത്തുന്ന പേരും ഹാസ്യവും സാഹസികതയും ഒത്തിണങ്ങിയ ഡിസൈനിലുള്ള ടൈറ്റിൽ പോസ്റ്റർ ഇതിനോടകം തന്നെ സിനിമാ പ്രേമികൾക്കിടയിൽ ചർച്ചയായിട്ടുണ്ട്. ഈ വർഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം.
പി ആർ ഓ: പ്രതീഷ് ശേഖർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

