പത്തനംതിട്ടയിൽ 17കാരിയെ കാണാതായതായി പരാതി; തിരുവനന്തപുരത്തേയ്ക്ക് ട്രെയിൻ കയറിയെന്ന് സൂചന; തിരച്ചിൽ
പത്തനംതിട്ട∙ വെണ്ണിക്കുളത്ത് പതിനേഴുകാരിയെ കാണാനില്ലെന്ന് പരാതി. മധ്യപ്രദേശ് സ്വദേശി ഗംഗാറാം റാവത്തിന്റെ മകളായ റോഷ്ണി റാവത്തിനെയാണ് കാണാതായത്.
വർഷങ്ങളായി ഗംഗാറാം കേരളത്തിലാണ് ജോലി ചെയ്യുന്നത്. കുടുംബസമേതം പത്തനംതിട്ടയിലാണ് താമസം.
വെണ്ണിക്കുളത്ത് തന്നെയാണ് റോഷ്നി പഠിച്ചത്. പ്ലസ് ടു പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുകയാണ്.
ഹിന്ദി, മലയാളം, ഇംഗ്ലീഷ് എന്നിവ സംസാരിക്കും.
Also Read
വ്യാഴാഴ്ച രാവിലെ മുതലാണ് പെണ്‍കുട്ടിയെ കാണാതായതെന്ന് പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
കാണാതാകുമ്പോൾ കറുപ്പില്‍ വെളുത്ത കള്ളികളുള്ള ഷർട്ടാണ് ധരിച്ചിരുന്നത്. കുട്ടി തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ കയറി പോയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

