വനിതാ ഏഷ്യാകപ്പ് ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യ പ്രവേശിച്ചു. സെമി ഫൈനലില്‍ ബംഗ്ലാദേശിനെ 40 റണ്‍സിനാണ് ഇന്ത്യന്‍ സംഘം പരാജയപ്പെടുത്തിയത്.
മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ഷെഫാലി വര്‍മയുടെ അര്‍ധ സെഞ്ചുറിയും, പന്തുകൊണ്ട് തിളങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശര്‍മയുമാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്. മത്സരത്തില്‍ 40 പന്തുകൾ നേരിട്ട
ഷെഫാലി 64 റണ്‍സ് വാരിക്കൂട്ടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു.
സ്കോര്‍ ബോര്‍ഡില്‍ ഒമ്പത് റണ്‍സ് മാത്രം എത്തിയപ്പോഴേക്കും ഓപ്പണര്‍ സ്മൃതി മന്ദാനയെ ടീമിന് നഷ്ടമായി. തുടര്‍ന്ന് രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഷെഫാലി വര്‍മയും പ്രതിക റാവലും ചേര്‍ന്ന് അര്‍ധ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി ഇന്നിംഗ്സ് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

