കൊല്ലം: കൊല്ലം ഇഎസ്ഐ ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ 16 കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ നഴ്സിംഗ് ഓഫീസർ അറസ്റ്റിൽ. യൂട്യൂബർ കൂടിയായ തിരുവനന്തപുരം പൂന്തുറ സ്വദേശി മിക്ദാദിനെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
ആശുപത്രിയിലെ ലിഫ്റ്റിൽ വെച്ചായിരുന്നു ലൈംഗികാതിക്രമം. എട്ടാം തീയതി പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം.
ബന്ധുവായ രോഗിക്ക് കൂട്ടിരിപ്പിനായി ഇഎസ്ഐ ആശുപത്രിയിൽ എത്തിയതായിരുന്നു 16കാരി. പെൺകുട്ടി കയറിയ ലിഫ്റ്റിൽ വെച്ച് നഴ്സിംഗ് ഓഫീസറായ മിക്ദാദ് ലൈംഗിക അതിക്രമം നടത്തി.
സംഭവത്തിന് പിന്നാലെ കുട്ടി കുടുംബത്തോട് ഒപ്പം എത്തി ഈസ്റ്റ് പൊലീസിൽ പരാതി കൊടുത്തു. തുടർന്നാണ് ഇന്നലെ രാത്രി ആശുപത്രിയിൽ എത്തി പ്രതിയെ പൊലീസ് പിടികൂടിയത്.
പോക്സോ വകുപ്പ് ചുമത്തി 38 കാരനായ പ്രതിയെ അറസ്റ്റ് ചെയ്തു. പൂന്തുറ സ്വദേശിയായ മിക്ദാദ് യൂട്യൂബർ കൂടിയാണ്.
വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു. ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

