ജാർഖണ്ഡിലുണ്ടായ ജെപിഎസ്സി (JPSC) പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ നടത്തിയ നിയമസഭാ മാർച്ചിന് നേരെ പൊലീസ് നടപടി. നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെയാണ് പൊലീസ് ലാത്തി വീശിയത്.
ഇതിനു പുറമെ രാത്രിയിലും പൊലീസ് – വിദ്യാർഥി സംഘർഷം അരങ്ങേറി. ജാർഖണ്ഡ് സർക്കാരുമായി വിദ്യാർഥി പ്രതിനിധികൾ കഴിഞ്ഞ ദിവസം നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ആയിരക്കണക്കിന് വിദ്യാർഥികൾ പ്രതിഷേധവുമായി നിയമസഭാ മാർച്ച് സംഘടിപ്പിച്ചത്.
രാത്രി വൈകിയും വിദ്യാർഥികൾ നിയമസഭാ മന്ദിരത്തിന് പുറത്ത് പ്രതിഷേധം തുടർന്നു. ഇതേത്തുടർന്ന് വീണ്ടും പൊലീസ് നടപടി ഉണ്ടാകുകയായിരുന്നു.
പ്രതിഷേധക്കാരായ വിദ്യാർഥികൾക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. അതേസമയം, ജാർഖണ്ഡ് പൊലീസ് സ്വീകരിച്ച ശക്തമായ നടപടിയെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അപലപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

