ബിഗ് ബോസ് മലയാളം സീസണ് 8-ന് ഇന്ന് ഔദ്യോഗികമായി തുടക്കമാവുകയാണ്. വൻ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ പുതിയ സീസണെ വരവേൽക്കുന്നത്.
ഏറെ പ്രശസ്തരായ വ്യക്തികൾക്കൊപ്പം സാധാരണക്കാരായ മത്സരാർത്ഥികളും ഇത്തവണ മാറ്റുരയ്ക്കുന്നുണ്ട്. കഴിഞ്ഞ തവണ കോമണറായി എത്തിയ അനീഷ് കിരീടം ചൂടിയതിനാൽ, ഒരു മത്സരാർത്ഥിയെയും ആരും മുൻകൂട്ടി വിലയികുറച്ചു കാണാൻ സാധ്യതയില്ല.
ഈ സീസണിലെ ശ്രദ്ധേയരായ മത്സരാർത്ഥികളിൽ ഒരാളാണ് നോബി ബിനു. സിനിമയോടും അഭിനയത്തോടും വലിയ താൽപ്പര്യമുള്ള നോബിയുടെ ഇപ്പോഴത്തെ പ്രവർത്തന മേഖല തികച്ചും വ്യത്യസ്തമാണ്.
ഡിജിറ്റൽ മാർക്കറ്റിംഗും കണ്ടന്റ് ക്രിയേഷനുമാണ് നിലവിൽ അദ്ദേഹത്തിന്റെ കർമ്മമേഖല. മലയാള സിനിമയിൽ ഏഴ് വർഷത്തോളം വിവിധ മേഖലകളിൽ പ്രവർത്തിച്ച ശേഷമാണ് അദ്ദേഹം മാർക്കറ്റിംഗ് രംഗത്തേക്ക് ചുവടുമാറ്റുന്നത്.
കഥയോടുള്ള അഭിനിവേശമാണ് ഈ രണ്ട് മേഖലകളിലേക്കും അദ്ദേഹത്തെ ആകർഷിച്ചത്. കഥപറച്ചിലിനെ വേറിട്ട
രീതിയിൽ പ്രയോജനപ്പെടുത്താമെന്ന ചിന്തയാണ് ഡിജിറ്റൽ മാർക്കറ്റിംഗിന്റെ പുതിയ സാധ്യതകൾ തേടാൻ നോബിയെ പ്രേരിപ്പിച്ചത്. നിലവിൽ ഡിഎംഡബ്ല്യു എന്ന പേരിൽ സ്വന്തമായി ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് ഏജൻസിയും അദ്ദേഹം നടത്തിവരുന്നുണ്ട്.
കഥപറച്ചിൽ, സിനിമ, മാർക്കറ്റിംഗ് എന്നിവയോടുള്ള ആഴത്തിലുള്ള താൽപ്പര്യവും സോഷ്യൽ മീഡിയ അൽഗോരിതങ്ങളെക്കുറിച്ചുള്ള അറിവും നോബിക്ക് ബിഗ് ബോസ് വീട്ടിൽ മുൻതൂക്കം നൽകിയേക്കാം. മികച്ച രീതിയിൽ ആശയവിനിമയവും കഥപറച്ചിലും നടത്തുന്നവരെ എന്നും പ്രേക്ഷകർ പിന്തുണച്ചിട്ടുണ്ട്.
ബിഗ് ബോസ് പോലുള്ള ഒരു വേദിയിൽ ഈ കഴിവുകൾ ഏറെ നിർണായകമാണ്. ബിഗ് സ്ക്രീൻ ഹീറോയുടെ പ്രൗഢിയുള്ള നോബി ബിഗ് ബോസ് ഹൗസിൽ എത്രത്തോളം തിളങ്ങുമെന്നും ആരാധകരുടെ മനസ്സ് കീഴടക്കുമോ എന്നും കാത്തിരുന്ന് കാണാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

