തൃശൂർ: അതിരപ്പിള്ളി റേഞ്ചിൽ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന കാട്ടാന ചരിഞ്ഞു. വാഴച്ചാൽ ഡിഎഫ്ഒയാണ് ഇക്കാര്യം അറിയിച്ചത്.
അതിരപ്പിള്ളി റേഞ്ചിലെ ഏഴാറ്റുമുഖം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മുനിത്തടം ഭാഗത്ത് ആഗസ്ത് 30നാണ് പരിക്കേറ്റ നിലയിൽ കൊമ്പനെ കണ്ടെത്തിയിരുന്നത്. മറ്റ് കാട്ടാനകളുമായുണ്ടായ സംഘർഷത്തിലാണ് ആനയ്ക്ക് ആഴത്തിലുള്ള മുറിവുകൾ സംഭവിച്ചതെന്ന് വിദഗ്ധ പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു.
ഇതിനെത്തുടർന്ന് ഡോ. ബിനോയ് സി ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ആനയെ നിരീക്ഷിക്കാനും ചികിത്സ നൽകാനും വനം വകുപ്പ് നിയോഗിച്ചിരുന്നു.
കഴിഞ്ഞ 3ാം തീയതി മുതൽ ഈ സംഘത്തിന്റെ നേതൃത്വത്തിൽ പൈനാപ്പിളിൽ മരുന്ന് വെച്ചുനൽകുകയും മുറിവുകളിൽ മരുന്ന് സ്പ്രേ ചെയ്യുകയടക്കമുള്ള അടിയന്തര ചികിത്സാ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഞായറാഴ്ച രാവിലെ മുനിത്തടം ക്ഷേത്രത്തിന് സമീപം കൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

