പ്രമുഖ താരം ഫഹദ് ഫാസിൽ നായകനാകുന്ന ഫാന്റസി എന്റർടൈനർ ചിത്രം ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ എന്ന സിനിമയിലെ പുതിയ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് കാലഭൈരവ ആണ്.
ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നതും കാലഭൈരവയും സർഷ്യംസും ചേർന്നാണ്. ഇരുവരും ചേർന്നു തന്നെയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നതും.
ഇന്ത്യൻ സിനിമയിലെ ഏറ്റവും വൈവിധ്യമാർന്ന അഭിനേതാക്കളിൽ ഒരാളായ ഫഹദ് ഫാസിലും, ‘ബാഹുബലി’ പോലൊരു ഇതിഹാസ ചിത്രം സമ്മാനിച്ച ആർക്കാ മീഡിയ വർക്ക്സും, പ്രശസ്ത സംവിധായകൻ എസ്. എസ്.
രാജമൗലിയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ‘പ്രേമലു’ എന്ന ചിത്രത്തിന്റെ വിജയകരമായ വിതരണത്തിലൂടെ ശ്രദ്ധേയമായ അരങ്ങേറ്റം കുറിച്ച എസ്.
എസ്. കാർത്തികേയ, ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി എന്നിവർ ചേർന്ന് ഷോവിങ് ബിസിനസ്സ് ബാനറിലും ആർക്കാ മീഡിയാ വർക്ക്സിന്റെയും സഹകരണത്തോടെയാണ് ചിത്രം നിർമ്മിക്കുന്നത്.
നവാഗതനായ ശശാങ്ക് യെലേട്ടി ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ഫാന്റസിയും ഹ്യൂമറും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും ഒത്തുചേരുന്ന വ്യത്യസ്തമായ ഒരു സിനിമാനുഭവമാണ് ചിത്രം പ്രേക്ഷകർക്ക് വാഗ്ദാനം ചെയ്യുന്നത്.
കൗതുകമുണർത്തുന്ന അവതരണവും, വ്യത്യസ്തമായ കഥാപശ്ചാത്തലവും, ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും കോർത്തിണക്കിയ ടീസർ ഇതിനോടകം ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു. ഫഹദ് ഫാസിലിന്റെ പതിവിൽ നിന്ന് വ്യത്യസ്തമായ, തമാശ നിറഞ്ഞ കഥാപാത്രാവതരണവും, ബാലതാരത്തിന്റെ മനോഹര പ്രകടനവും ടീസറിന്റെ പ്രധാന ആകർഷണങ്ങളാണ്.
കാലഭൈരവ ഒരുക്കിയ പശ്ചാത്തല സംഗീതവും, ദൃശ്യങ്ങളുടെ മികവ് ഉയർത്തുന്ന മികച്ച ഛായാഗ്രഹണവും ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു. ഫാന്റസിയും വിനോദവും സമന്വയിപ്പിച്ചുകൊണ്ട് ഒരുങ്ങുന്ന ‘ഡോൺട്ട് ട്രബിൾ ദ ട്രബിൾ’ 2026 സെപ്റ്റംബർ 11-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.
ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ ഔദ്യോഗികമായി പ്രഖ്യാപിക്കും. പി.ആർ.ഒ: പ്രതീഷ് ശേഖർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

