അനന്തു എന്റര്ടെയ്ൻമെന്റ്സ്, തിയേറ്റർ ഓഫ് ഡ്രീംസ് എന്നീ പ്രൊഡക്ഷൻ കമ്പനികളുടെ ബാനറിൽ ഒരുങ്ങുന്ന പുതിയ സിനിമയായ ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി’യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. പ്രശസ്ത താരം കുഞ്ചാക്കോ ബോബൻ നായകനാകുന്ന ഈ ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.
ചിത്രത്തിന്റെ പുതിയ പോസ്റ്റർ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. അഡിഡാസ് ജാക്കറ്റും ഒപ്പം പരമ്പരാഗത ആഭരണങ്ങളും ധരിച്ച ഒരു ട്രെൻഡി മുത്തശ്ശിയാണ് പോസ്റ്ററിലെ പ്രധാന ആകർഷണം.
വേറിട്ട പശ്ചാത്തലത്തിലുള്ള ഈ ലുക്ക് സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നുണ്ട്.
‘രോമാഞ്ചം’, ‘ആവേശം’ എന്നീ ജനപ്രിയ ചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച ഷിഫിന ബബിൻ പക്കർ ആണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. ഡോ.
അനന്തു എസ്, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ നേരത്തെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചിത്രത്തിന്റെ പൂജ ചടങ്ങിൽ തമിഴ് സൂപ്പർ താരം സൂര്യ ഉൾപ്പെടെ നിരവധി പ്രമുഖ താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്തിരുന്നു. ഏപ്രിൽ 6-ന് കൊടുങ്ങല്ലൂർ വെച്ചാണ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്.
മലയാള സിനിമയിലെ പ്രമുഖരായ സാങ്കേതിക വിദഗ്ധരാണ് ചിത്രത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ:
ഛായാഗ്രഹണം: ആൽബി ആന്റണി, എഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ബിബിൻ അശോക്, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈനർ: മാനവ് സുരേഷ്, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളര്: കിഷോർ പുറക്കാട്ടിരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്: മൻസൂർ റഷീദ്, ആർട്ട് ഡയറക്ടർ: അഖിൽ ദാമോദർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ: അമൽ സേവ്യർ മനക്കത്തറയിൽ, രതീഷ് മണ്ണാർക്കാട്, ഗാനരചന: വിനായക് ശശികുമാർ, കോറിയോഗ്രാഫി: ഷെരീഫ് മാസ്റ്റർ, സിങ്ക് സൗണ്ട്: വൈശാഖ് പി.വി, സ്റ്റിൽസ്: ഷെയ്ൻ സബൂറ, പിആർ ആൻഡ് മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽ കുമാർ, കളറിസ്റ്റ്: രമേഷ് സി.പി, ഡിഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, ടൈറ്റിൽ ഡിസൈൻ: അഭിലാഷ് ചാക്കോ, പിആർഒ: ആതിര ദിൽജിത്ത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

