കർക്കിടവാവ് ദിനമായ ബുധനാഴ്ച ജില്ലയിലെ വിവിധ ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക് യാത്രക്കാർക്കായി വിപുലമായ യാത്രാ സൗകര്യങ്ങളൊരുക്കി കെഎസ്ആർടിസി. തിരുവനന്തപുരം ജില്ലയിലെ പ്രധാന തർപ്പണ കേന്ദ്രങ്ങളായ ശംഖുംമുഖം, തിരുവല്ലം, വർക്കല, അരുവിക്കര, അരുവിപ്പുറം, കഠിനംകുളം എന്നിവ ലക്ഷ്യമാക്കി നിരവധി സ്പെഷ്യൽ ബസുകൾ സർവീസ് നടത്തുന്നതാണ്.
വരുന്ന ബുധനാഴ്ച പുലർച്ചെ രണ്ടുമണി മുതൽ തന്നെ കെഎസ്ആർടിസിയുടെ പ്രത്യേക സർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ തിരക്ക് കാര്യക്ഷമമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രധാനപ്പെട്ട
കേന്ദ്രങ്ങളിൽ യൂണിറ്റ് ഓഫീസർമാരും ഇൻസ്പെക്ടർമാരും ഉൾപ്പെടുന്ന പ്രത്യേക സ്ക്വാഡ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ, ഇലക്ട്രിക് ബസുകൾ ഉൾപ്പെടെ ആകെ 68 ബസുകളാണ് സ്പെഷ്യൽ സർവീസുകൾക്കായി മാത്രമായി സജ്ജീകരിച്ചിട്ടുള്ളത്.
വിവിധ ഡിപ്പോകളുടെ കീഴിലുള്ള ക്രമീകരണങ്ങൾ താഴെ പറയുന്നവയാണ്:
* ആറ്റിങ്ങൽ യൂണിറ്റിന് കീഴിൽ വെള്ളനാട്, കാട്ടാക്കട, ആര്യനാട്, വെഞ്ഞാറമൂട്, പാലോട് ഡിപ്പോകളിൽ നിന്ന് 10 ബസുകൾ.
* കണിയാപുരം യൂണിറ്റിന് കീഴിൽ നെടുമങ്ങാട്, വിതുര ഡിപ്പോകളിൽ നിന്ന് 4 ബസുകൾ.
* തിരുവനന്തപുരം സിറ്റി യൂണിറ്റിന് കീഴിൽ വികാസ് ഭവൻ, പേരൂർക്കട, വിഴിഞ്ഞം, നെയ്യാറ്റിൻകര, പാറശാല ഡിപ്പോകളിൽ നിന്ന് 10 ബസുകൾ.
* പാപ്പനംകോട് യൂണിറ്റിന് കീഴിൽ കാട്ടാക്കട, നെയ്യാറ്റിൻകര, പാറശാല, വെള്ളറട, പൂവാർ ഡിപ്പോകളിൽ നിന്ന് 10 ബസുകൾ.
* കിളിമാനൂർ ഡിപ്പോയിൽ നിന്ന് 2 ബസുകൾ. ഇവയ്ക്ക് പുറമേ ആറ്റിങ്ങൽ, കണിയാപുരം, തിരുവനന്തപുരം സിറ്റി, പാപ്പനംകോട് എന്നീ ഡിപ്പോകളിൽ നിന്നായി മുപ്പതോളം ഓർഡിനറി ബസുകളും അധിക സർവീസുകൾ നടത്തുന്നതാണ്.
പ്രധാന തർപ്പണ കേന്ദ്രങ്ങളിലേക്കുള്ള റൂട്ടുകൾ താഴെ പറയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്:
* തിരുവല്ലത്തേക്ക്: തിരുവനന്തപുരം സിറ്റി, പാപ്പനംകോട്, വിഴിഞ്ഞം, പൂവാർ ഡിപ്പോകളിൽ നിന്ന്.
* ശംഖുമുഖത്തേക്ക്: പാപ്പനംകോട്, പേരൂർക്കട, പൂവാർ, വിഴിഞ്ഞം, തിരുവനന്തപുരം സിറ്റി ഡിപ്പോകളിൽ നിന്ന്.
* വേളിയിലേക്ക്: വികാസ് ഭവൻ, കണിയാപുരം ഡിപ്പോകളിൽ നിന്ന്.
* കഠിനംകുളത്തേക്ക്: കണിയാപുരം, ആറ്റിങ്ങൽ ഡിപ്പോകളിൽ നിന്ന്.
* അരുവിക്കരയിലേക്ക്: നെടുമങ്ങാട്, വെള്ളനാട്, പേരൂർക്കട ഡിപ്പോകളിൽ നിന്ന്.
* അരുവിപ്പുറത്തേക്ക്: നെയ്യാറ്റിൻകര, പാറശാല, വെള്ളറട
ഡിപ്പോകളിൽ നിന്ന്.
* മാറനല്ലൂർ അരുവിക്കര ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലേക്ക്: കാട്ടാക്കട, വെള്ളറട ഡിപ്പോകളിൽ നിന്ന്.
* വർക്കലയിലേക്ക്: ആറ്റിങ്ങൽ, വെഞ്ഞാറമൂട്, തിരുവനന്തപുരം സെൻട്രൽ ഡിപ്പോകളിൽ നിന്ന്.
പൊതുജനങ്ങളുടെ യാത്രാസൗകര്യം മുൻനിർത്തിയാണ് ഈ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതെന്ന് കെഎസ്ആർടിസി അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

