തമിഴ്നാട്ടിൽ സംസ്ഥാന വ്യാപകമായി തുടരുന്ന വൈദ്യുതി പ്രതിസന്ധി രാഷ്ട്രീയ പോരിന് കളമൊരുക്കുന്നു. ഭരണകക്ഷിയായ ടിവികെ സർക്കാരിന്റെ മന്ത്രിമാർ ഉൾപ്പെടെ പങ്കെടുത്ത പൊതുപരിപാടികളിൽ വെളിച്ചം നിലച്ച സംഭവങ്ങൾ മുൻനിർത്തിയാണ് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്.
ഡിഎംകെയാണ് ഈ വിഷയത്തിൽ സർക്കാരിനെതിരെ രംഗത്തുവന്നിട്ടുള്ളത്. ഡിഎംകെ പ്രസിഡന്റ് എംകെ സ്റ്റാലിൻ ആണ് ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി മന്ത്രിമാർ ഇരുട്ടിൽ ഇരിക്കേണ്ടി വന്നതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ച ചടങ്ങുകൾക്കിടയിലാണ് അപ്രതീക്ഷിതമായി വൈദ്യുതി തടസ്സമുണ്ടായത്. മന്ത്രിമാരായ ആർ നിർമൽ കുമാർ, പി.
വിശ്വനാഥൻ, കെ.എ. സെങ്കോട്ടയ്യൻ, ആധവ് അർജുന, വി ഗാന്ധിരാജ് എന്നിവർ പങ്കെടുത്ത പരിപാടികളിലാണ് ഈ അസൗകര്യം നേരിടേണ്ടി വന്നത്.
ഭരണത്തിലിരിക്കുന്ന മന്ത്രിമാരുടെ അവസ്ഥ തന്നെ ഇതാണെങ്കിൽ പിന്നെ സാധാരണ ജനങ്ങളുടെ ദുരിതം ഊഹിക്കാമല്ലോയെന്ന് എംകെ സ്റ്റാലിൻ പരിഹസിച്ചു. ചെന്നൈയിലെ വൈദ്യുതി വിതരണ കോർപറേഷന്റെ ഹെഡ് ഓഫിസ് സന്ദർശിച്ച വേളയിൽ ഈ ഗൗരവമേറിയ പ്രശ്നം ചർച്ച ചെയ്യുന്നതിന് പകരം റീലുകൾ ചിത്രീകരിക്കാനാണ് അധികാരികൾ സമയം കണ്ടെത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

