കടലിൽ മത്സ്യബന്ധനത്തിനിടെ വള്ളംമറിഞ്ഞ് കാണാതായ തൊഴിലാളിയുടെ കുടുംബത്തെ സന്ദർശിക്കാൻ മുഖ്യമന്ത്രി നേരിട്ടെത്തുന്നു. കൊല്ലം നീണ്ടകരയിൽ അപകടത്തിൽ ജീവൻ നഷ്ടപ്പെടുകയും തിരോധാനമുണ്ടാവുകയും ചെയ്ത മത്സ്യത്തൊഴിലാളികളുടെ വീടുകളാണ് മുഖ്യമന്ത്രി സന്ദർശിക്കുന്നത്.
ഇതിൽ കാണാതായ ഗൗതം കൃഷ്ണന്റെ വസതിയിൽ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ അദ്ദേഹം എത്തും. പ്രദേശത്ത് പ്രതിഷേധങ്ങൾ ശക്തമായി തുടരുന്ന പശ്ചാത്തലത്തിലാണ് ഈ നിർണായക സന്ദർശനം.
സന്ദർശന വേളയിൽ സ്ഥലം എംഎൽഎയും മന്ത്രിയുമായ ശ്രീ. ഷിബു ബേബി ജോൺ മുഖ്യമന്ത്രിയോടൊപ്പമുണ്ടാകും.
മറ്റൊരു സംഭവത്തിൽ, മുതലപ്പൊഴിയിൽ കാണാതായ ഷിജിനു വേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. പ്രാദേശിക സ്കൂബ ടീം ഇന്നലെ രാവിലെ മുതൽ തിരച്ചിലിറങ്ങിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടാകാത്തതിനെ തുടർന്ന് വൈകുന്നേരത്തോടെ നാവികസേനയുടെ സഹായം തേടുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

