സംവിധാനരംഗത്ത് നിരവധി വിസ്മയകരമായ ദൃശ്യനുഭവങ്ങൾ സമ്മാനിച്ച പ്രമുഖ സംവിധായകൻ ലോകേഷ് കനകരാജ് ആദ്യമായി നായകനായി വേഷമിട്ട പുതിയ ചിത്രം പ്രേക്ഷക ശ്രദ്ധ നേടുന്നു.
അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ‘ഡിസി’ എന്ന ഗ്യാങ്സ്റ്റർ ഡ്രാമ ചിത്രം ഇന്നലെയാണ് തിയറ്ററുകളിൽ എത്തിയത്. പ്രശസ്ത നിർമ്മാണ കമ്പനിയായ സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാநிதி മാരൻ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ റിലീസിനെത്തിയതോടെ ആഗോളതലത്തിൽ മികച്ച കളക്ഷനാണ് ലഭിക്കുന്നത്. ഇതുവരെ ചിത്രം ആഗോളതലത്തിൽ 31.86 കോടി രൂപയാണ് സ്വന്തമാക്കിയത്.
കർണാടകത്തിലും കേരളത്തിലും ചിത്രം വമ്പൻ റിലീസായി എത്തിച്ചത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ ആണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തിലും കർണാടകത്തിലും ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ.
രണ്ട് മണിക്കൂറും 23 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം. അഞ്ച് വയസ്സിനു മുകളിലുള്ളവർക്ക് മാത്രം കാണാൻ കഴിയുന്ന രീതിയിൽ ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
ചിത്രത്തിൽ നായികയായി എത്തിയിരിക്കുന്നത് വാമിക ഗബ്ബിയാണ്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
ദേവദാസ് എന്ന കഥാപാത്രമായി ലോകേഷ് കനകരാജ് എത്തുമ്പോൾ, ചന്ദ്ര എന്ന കഥാപാത്രമായാണ് വാമിഖ ചിത്രത്തിലെത്തുന്നത്. റോക്കി, സാനി കായിദം, ക്യാപ്റ്റൻ മില്ലർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
സഞ്ജന കൃഷ്ണമൂർത്തിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. വയലൻസിനും പ്രണയത്തിനും ഒപ്പം വൈകാരിക നിമിഷങ്ങൾക്കും പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ആദ്യ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.
ചിത്രത്തിന്റെ അഡീഷണൽ സ്ക്രീൻപ്ലേ അരുൺ രഞ്ജൻ, സംഭാഷണം അരുൺ മാതേശ്വരൻ, ഫ്രാങ്ക്ളിൻ ജേക്കബ്, ഛായാഗ്രഹണം മുകേഷ് ജി, ചിത്രസംയോജനം ജി കെ പ്രസന്ന, അസോസിയേറ്റ് എഡിറ്റർ ഹരീഷ് അരുൺ എം, കലസംവിധാനം കണ്ണൻ എസ്, സ്റ്റണ്ട്: പിസി സ്റ്റണ്ട്സ്, വസ്ത്രാലങ്കാരം അരുൺ മാതേശ്വരൻ, കോസ്റ്റ്യൂമർ പെരുമാൾ ശെൽവം, ചമയം വിനോദ് സുകുമാരൻ, സ്റ്റിൽസ് അമീർ, ശബ്ദലേഖനം സിങ്ക് സിനിമാസ്, ഓഡിയോഗ്രഫി വിനയ് ശ്രീധർ, അറ്റ്മോസ് മിക്സ് അസിസ്റ്റന്റ് വിഘ്നേഷ് ഗുരു (നാക്ക് സ്റ്റുഡിയോസ്), കളറിസ്റ്റ് രംഗ, വിഷ്വൽ ഇഫക്ട്സ് പ്രവീൺ ഡി, പബ്ലിസിറ്റി ഡിസൈനർ കബിലൻ ചെല്ലയ്യ, പ്രൊഡക്ഷൻ കൺട്രോളർ ഡി രമേശ് കുച്ചിരായർ, കെടിഎസ് സ്വാമിനാഥൻ എന്നിവരാണ്. പിആർഒ ശബരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

