തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് കരൂർ സന്ദർശനവേളയിൽ നടത്തിയ പ്രസംഗം സ്കൂളിൽ തത്സമയം സംപ്രേക്ഷണം ചെയ്തതിന് പ്രധാനാധ്യാപികയ്ക്കെതിരെ നടപടി. കരൂർ കൃഷ്ണരായപുരം പഞ്ചായത്ത് യൂണിയൻ സ്കൂളിലെ പ്രധാനാധ്യാപിക എസ് മല്ലികയെയാണ് വകുപ്പുതല അന്വേഷണത്തെത്തുടർന്ന് സസ്പെൻഡ് ചെയ്തത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയ പരിപാടികൾ പ്രദർശിപ്പിക്കരുതെന്ന സർക്കാരിന്റെ കർശന നിർദ്ദേശം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനം. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും നിർബന്ധപൂർവ്വം ഈ പരിപാടി കാണാൻ പ്രേരിപ്പിച്ചു എന്ന പരാതിയും ഉയർന്നിട്ടുണ്ട്.
സ്കൂൾ അങ്കണത്തിൽ രാഷ്ട്രീയ പരിപാടി പ്രദർശിപ്പിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെത്തുടർന്ന് കരൂർ ഡി.ഇ.ഒ.
(DEO) എ. ഷൺമുഖവേൽ വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും പ്രാഥമിക അന്വേഷണം പൂർത്തിയാക്കി പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിടുകയുമായിരുന്നു.
തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായാണ് വിജയ് കരൂരിലെത്തുന്നത്. കരൂരിലെ പൊതുവേദിയിൽ സംസാരിച്ചതിന് പിന്നാലെ, നേരത്തെ നടന്ന ദാരുണമായ അപകടത്തിൽ ഇരകളായവരുടെ കുടുംബാംഗങ്ങളെ അദ്ദേഹം കളക്ട്രേറ്റിലെത്തി സന്ദർശിച്ചിരുന്നു.
അന്ന് വാഗ്ദാനം ചെയ്ത തൊഴിൽ രേഖകൾ ഇവർക്ക് കൈമാറുകയും ചെയ്തു. തിരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർക്കാണ് അന്ന് ജീവൻ നഷ്ടമായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

