വയനാട് കള്ളാടി തുരങ്ക പാത നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രദേശത്ത് നിക്ഷേപിച്ചിരിക്കുന്ന മണ്ണ് ശാസ്ത്രീയമായി നീക്കം ചെയ്യുന്നത് സംബന്ധിച്ച് പഠനം നടത്തുന്നതിനായി സർക്കാർ മൂന്നംഗ വിദഗ്ധ സമിതിയെ രൂപീകരിച്ചു. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നിവർ നടത്തിയ ഉന്നതതല ചർച്ചയ്ക്ക് ശേഷമാണ് സമിതിയെ നിയോഗിക്കാൻ തീരുമാനമെടുത്തത്.
കോഴിക്കോട് എൻഐടി പ്രൊഫസർ ഡോ. സന്തോഷ് ജി തമ്പി, പരിസ്ഥിതി ഡയറക്ടറേറ്റ് എഞ്ചിനീയർ ഡോ.
ജൂഡ്, എൻസിഇഎസ്എസ് പ്രതിനിധി എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. തുരങ്ക പാത നിർമ്മാണ മേഖല സന്ദർശിച്ച ശേഷം മണ്ണ് മാറ്റുന്നതുമായി ബന്ധപ്പെട്ട
റിപ്പോർട്ട് അടിയന്തരമായി സർക്കാരിന് സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. സമിതിയുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാവിധ സഹായങ്ങളും ഉറപ്പാക്കാൻ വയനാട് ജില്ലാ കളക്ടറെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പാരിസ്ഥിതിക സുരക്ഷയും നിർമ്മാണ പ്രവർത്തനങ്ങളുടെ വേഗതയും കണക്കിലെടുത്ത് സമിതിയുടെ റിപ്പോർട്ട് നിർണ്ണായകമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

