കാസർകോട് മടിക്കൈ കണിച്ചിറയിൽ വൈദ്യുത ലൈനിലെ അറ്റകുറ്റപ്പണിക്കിടെ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. കെഎസ്ഇബി മാവുങ്കാൽ സെക്ഷനിലെ ലൈൻമാനായ പുല്ലൂർ മധുരംപാടി സ്വദേശി ഭരതൻ ആണ് മരണപ്പെട്ടത്.
വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു അപകടം നടന്നത്. പോസ്റ്റിൽ കയറി അറ്റകുറ്റപ്പണി നടത്തുന്നതിനിടെ അപ്രതീക്ഷിതമായി ഷോക്കേൽക്കുകയായിരുന്നു.
ശരീരത്തിൽ സുരക്ഷാ ബെൽറ്റ് അഥവാ അരയിൽ കയർ കെട്ടിയ നിലയിലായിരുന്നതിനാൽ, ഷോക്കേറ്റ ഭരതന്റെ മൃതദേഹം പോസ്റ്റിൽ തന്നെ കുടുങ്ങിക്കിടന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കാഞ്ഞങ്ങാട് അഗ്നിരക്ഷാസേന ഏറെ നേരം പരിശ്രമിച്ചാണ് മൃതദേഹം പോസ്റ്റിൽ നിന്ന് താഴെയിറക്കിയത്.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

