ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്ക് ഔദ്യോഗികമായി വിട നൽകി.
യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അദ്ദേഹത്തിന്റെ മൃതദേഹം ജന്മനാടായ മഷ്ഹദിൽ സംസ്കരിച്ചു.
ആറ് ദിവസം നീണ്ട വിലാപയാത്രയ്ക്കും ചടങ്ങുകൾക്കും ശേഷമാണ് അന്ത്യകർമ്മങ്ങൾ പൂർത്തിയായത്.
ജൂലായ് നാലിന് ആരംഭിച്ച വിലാപയാത്ര ഷിയാ മുസ്ലിം വിശ്വാസികളുടെ പുണ്യനഗരങ്ങളായ ഇറാഖിലെ കർബല, നജാഫ് എന്നിവിടങ്ങളിലൂടെ കടന്നുപോയി. ലക്ഷക്കണക്കിന് ജനങ്ങളാണ് സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനായി എത്തിയത്.
ടെഹ്റാനും ഛബഹർ ഉൾപ്പെടെയുള്ള പ്രധാന തുറമുഖ നഗരങ്ങളും യുഎസ് ആക്രമണ ഭീഷണി നേരിടുന്നതിനിടയിലും വൻ ജനപങ്കാളിത്തമാണ് ചടങ്ങുകളിൽ ദൃശ്യമായത്. നിശ്ചയിച്ചിരുന്ന സമയത്തിൽ നിന്നും എട്ട് മണിക്കൂർ വൈകിയാണ് സംസ്കാരം നടന്നത്.
മഷ്ഹദിലെ ഇമാം റെസയുടെ ശവകുടീരത്തോട് ചേർന്നാണ് അന്ത്യവിശ്രമമൊരുക്കിയത്. സംസ്കാര ചടങ്ങുകൾ വൈകിയതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന അഭ്യൂഹങ്ങളെ ഇറാനിയൻ അധികൃതർ തള്ളിക്കളഞ്ഞു.
ടെഹ്റാനെയും മഷ്ഹദിനെയും ബന്ധിപ്പിക്കുന്ന റെയിൽപാത യുഎസ് ആക്രമണത്തിൽ തകർന്നത് ചടങ്ങുകളെ ബാധിച്ചിട്ടില്ലെന്നും, ഈ കാലതാമസം ആക്രമണങ്ങളുമായി ബന്ധപ്പെട്ടതല്ലെന്നും അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

