ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിക്ക് വികാരാധീനമായ യാത്രയയപ്പ് നൽകി രാജ്യം. ദശലക്ഷക്കണക്കിന് ജനങ്ങൾ പങ്കെടുത്ത ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്കാര ചടങ്ങുകൾക്കാണ് ഇറാൻ സാക്ഷ്യം വഹിച്ചത്.
2026 ഫെബ്രുവരി 28നുണ്ടായ യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടത്. രാജ്യത്തെയും ലോകമെമ്പാടുമുള്ള അനുയായികളെയും കണ്ണീരിലാഴ്ത്തിക്കൊണ്ട്, അദ്ദേഹത്തിന്റെ ജന്മനാടായ മശ്ഹദിലാണ് സംസ്കാര ചടങ്ങുകളുടെ അന്തിമഘട്ടം നടന്നത്.
അതീവ സുരക്ഷാ ക്രമീകരണങ്ങളോടെ സൈനിക വിമാനങ്ങളുടെ അകമ്പടിയോടെയാണ് ഭൗതികദേഹം മശ്ഹദിൽ എത്തിച്ചത്. അതേസമയം, സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് മുജ്തബ ഖമനയി ചടങ്ങുകളിൽ നിന്ന് വിട്ടുനിന്നു.
മരണാനന്തര ചടങ്ങുകൾക്കായി രാജ്യമെമ്പാടുമുള്ള ജനങ്ങൾ മശ്ഹദിലേക്ക് ഒഴുകിയെത്തിയിരുന്നു. വലിയ സുരക്ഷാ വലയത്തിനുള്ളിലായിരുന്നു അന്തിമ കർമ്മങ്ങൾ പൂർത്തിയാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

