കെഎസ്ആർടിസിയുടെ പ്രവർത്തന മികവിനെക്കുറിച്ചുള്ള കൗതുകകരമായ അനുഭവം പങ്കുവെച്ച് യാത്രക്കാരൻ. നെയ്യാറ്റിൻകര – തൃശൂർ സൂപ്പർ ഫാസ്റ്റ് ബസിൽ തിരുവല്ലയിൽനിന്നു രാവിലെ 8.10നു യാത്ര ചെയ്യാൻ സീറ്റ് ബുക്ക് ചെയ്തിരുന്ന രാജേഷ് ബാബു എന്ന ഫൊട്ടോഗ്രാഫർക്കാണ് കെഎസ്ആർടിസി കണ്ടക്ടറുടെ അതീവ ജാഗ്രത മൂലം പുലർച്ചെ തന്നെ ഉറക്കം നഷ്ടപ്പെട്ടത്.
മുൻകൂട്ടി ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന യാത്രക്കാരനെ പുലർച്ചെ 4.38 മുതൽ കണ്ടക്ടർ ഫോണിൽ വിളിച്ച് ഉണർത്തുകയും യാത്ര ഓർമിപ്പിക്കുകയും ചെയ്യുകയായിരുന്നു. നെയ്യാറ്റിൻകര ഡിപ്പോയിൽനിന്നു ബസ് പുറപ്പെട്ട
ഉടനെയായിരുന്നു ആദ്യ കോൾ. ബസ് പുറപ്പെടുകയാണെന്നും കൃത്യസമയത്ത് തിരുവല്ല സ്റ്റാൻഡിൽ എത്തണമെന്നുമായിരുന്നു നിർദേശം.
പിന്നീട് 5.20നും 7.33നും ഒടുവിൽ 8.03നും കണ്ടക്ടർ വീണ്ടും മൊബൈൽ ഫോണിൽ ബന്ധപ്പെട്ട് യാത്രാവിവരങ്ങൾ ഓർമപ്പെടുത്തിക്കൊണ്ടിരുന്നുവെന്ന് കോട്ടയത്തേക്കു യാത്ര ചെയ്ത രാജേഷ് ബാബു വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

