കോട്ടയം ജില്ലയിൽ പൾസ് പോളിയോ തുള്ളിമരുന്ന് വിതരണത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. ഈ മാസം 28-ാം തീയതി നിശ്ചയിച്ചിരിക്കുന്ന തീയതിയിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങൾ വഴി കുഞ്ഞുങ്ങൾക്ക് തുള്ളിമരുന്ന് ലഭ്യമാകും.
അന്ന് വിതരണ കേന്ദ്രങ്ങളിൽ എത്തിച്ചേരാൻ സാധിക്കാത്ത കുട്ടികൾക്ക് തുടർന്ന് വരുന്ന മൂന്ന് ദിവസങ്ങളിൽ ആരോഗ്യപ്രവർത്തകർ നേരിട്ട് വീടുകളിൽ എത്തി മരുന്ന് നൽകുമെന്ന് അധികൃതർ അറിയിച്ചു. അഞ്ച് വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് നൽകുന്നുണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

