യുക്രെയ്നെതിരായ സൈനിക നടപടികളിൽ നിന്ന് പിന്മാറാൻ തയ്യാറാകാത്ത റഷ്യക്കെതിരെ നടപടികൾ കർശനമാക്കി യൂറോപ്യൻ യൂണിയൻ (ഇയു). റഷ്യയുടെ പ്രതിരോധ-വ്യവസായ മേഖലയ്ക്ക് സഹായം നൽകുന്ന 50 കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തുമെന്ന് യൂറോപ്യൻ യൂണിയന്റെ വിദേശകാര്യ, സുരക്ഷാനയ ഹൈ റപ്രസന്റേറ്റീവ് കായ കാലസ് എക്സിലൂടെ അറിയിച്ചു.
ചൈന, ഇന്ത്യ, യുഎഇ, തുർക്കി, കിർഗിസ്ഥാൻ, കസാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു. “Brick by brick, we are collapsing the foundations of Russia’s war economy.
Today, we are presenting our proposals for a 21st sanctions package against Russia. This includes a temporary freeze of the Russian oil price cap and designations of institutions used by Moscow to…” എന്ന് കായ കാലസ് വ്യക്തമാക്കി.
കഴിഞ്ഞ വർഷം ജൂലൈയിൽ ഏർപ്പെടുത്തിയ ഉപരോധത്തിൽ ഗുജറാത്തിലെ റിഫൈനറി ഉൾപ്പെടെയുള്ളവ ഉൾപ്പെട്ടിരുന്നു. റഷ്യൻ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റിന് 49% ഓഹരി പങ്കാളിത്തമുള്ള നയാര എനർജി ആയിരുന്നു അന്ന് നിരീക്ഷണത്തിലുണ്ടായിരുന്നത്.
പുതിയ പാക്കേജ് പ്രകാരം ഡ്രോൺ നിർമാണ മേഖല, ബാങ്കുകൾ, ആയുധ നിർമാതാക്കൾ, എണ്ണ വിതരണക്കാർ, റിഫൈനറികൾ, ക്രിപ്റ്റോകറൻസി പ്ലാറ്റ്ഫോമുകൾ എന്നിവയ്ക്കാണ് നിയന്ത്രണം വരുന്നത്. ഏകദേശം 90 ബാങ്കുകളും 11 ക്രിപ്റ്റോകറൻസി പ്ലാറ്റ്ഫോമുകളും ഇതിന്റെ പരിധിയിൽ വരും.
റഷ്യയുടെ യുദ്ധസന്നദ്ധതയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള 21-ാം ഉപരോധ പാക്കേജാണിത്. “We are also targeting companies providing support to Russia military-industrial complex.
The new listings will cover more than 30 designations in the drones manufacturing as well as new export control measures on 50 companies, including entities based in China, Türkiye,…” എന്ന് ഹൈ റപ്രസന്റേറ്റീവ് കൂട്ടിച്ചേർത്തു. റഷ്യൻ എണ്ണ വിലയുടെ കാര്യത്തിലും കർശന നിലപാടാണ് യൂറോപ്യൻ യൂണിയൻ സ്വീകരിക്കുന്നത്.
നിലവിൽ ബാരലിന് 50 ഡോളറിന് താഴെയാണ് എണ്ണയുടെ വില പരിധി നിശ്ചയിച്ചിരിക്കുന്നത്. ഇത് ഇനിയും കുറയ്ക്കുമെന്നും, വിലക്ക് ലംഘിക്കുന്ന രാജ്യങ്ങൾക്കെതിരെയും നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
“Energy sales keep Russia’s war machine running. We want to cut this cashflow.
We will introduce a temporary freeze of the Russian oil price cap and new restrictions on the resale of LNG tankers to Russia. Our work on curbing the operations of Russia’s shadow fleet continues,…” എന്നും അവർ വ്യക്തമാക്കി.
അംഗരാഷ്ട്രങ്ങളുടെ അന്തിമ അംഗീകാരം ലഭിക്കുന്നതോടെ ഈ ഉപരോധങ്ങൾ പ്രാബല്യത്തിൽ വരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

