നടി ലക്ഷ്മിപ്രിയ, ഹിൽപാലസ് സ്റ്റേഷനിലെ വനിതാ എസ്ഐ രേഷ്മ എന്നിവർക്കെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് തൃക്കാക്കര എസിപി കമ്മീഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
വനിതാ എസ്ഐ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു അൻസിബയുടെ പ്രധാന ആരോപണം. എന്നാൽ, നിയമപരമായ നടപടിക്രമങ്ങളുടെ ഭാഗമായി വിവരങ്ങൾ ആരായുക മാത്രമാണ് ഉദ്യോഗസ്ഥ ചെയ്തതെന്നും, മോശമായി പെരുമാറിയിട്ടില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.
അതിനാൽ ഈ പരാതിയിൽ കേസെടുക്കാൻ സാധിക്കില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. വ്യാജ പരാതികൾ ഉന്നയിച്ച് ലക്ഷ്മിപ്രിയയും വനിതാ എസ്ഐയും ചേർന്ന് തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നായിരുന്നു അൻസിബ ഉന്നയിച്ച ആക്ഷേപം.
അതേസമയം, അൻസിബയ്ക്കെതിരെ ലക്ഷ്മിപ്രിയ നൽകിയ പരാതിയിലും അടിസ്ഥാനമില്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

