നടൻ സലിം കുമാറിന്റെ ഭൗതികശരീരം പൊതുദർശനത്തിന് വെച്ചിരുന്ന പറവൂർ ടൗൺ ഹാളിൽ വെച്ച് താൻ ചിരിച്ചുവെന്ന ആരോപണത്തിൽ പ്രതികരണവുമായി നടി റിനി ആൻ ജോർജ്ജ് രംഗത്ത്. അന്ത്യോപചാരമർപ്പിക്കാനെത്തിയ വേളയിൽ അവിടെയുണ്ടായിരുന്ന ചിലരെ കണ്ട് പുഞ്ചിരിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും, ഇതിനെത്തുടർന്ന് നടിക്കെതിരെ കടുത്ത സൈബർ ആക്രമണങ്ങൾ ഉയരുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ താരം മറുപടി നൽകിയിരിക്കുന്നത്. മറ്റുള്ളവർക്ക് ഉപദ്രവകരമല്ലാത്ത നിസ്സാര കാര്യങ്ങൾ പോലും ചിലർക്ക് വലിയ അപരാധമായാണ് തോന്നുന്നതെന്ന് റിനി തന്റെ കുറിപ്പിൽ ചൂണ്ടിക്കാട്ടി.
ആരെങ്കിലും ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്താൽ പോലും അത് മറച്ചുവെച്ച് സമൂഹത്തിന് മുന്നിൽ നന്നായി അഭിനയിച്ചാൽ അവർക്ക് എല്ലാം സമ്മതമാണെന്നും, എന്നാൽ നിസ്സാര കാര്യങ്ങളെ വലിയ തെറ്റായി ചിത്രീകരിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും നടി വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ: “ഞാൻ വളരെ ചെറുപ്പം മുതൽ ശ്രദ്ധിച്ചിരിക്കുന്ന ഒരു കാര്യമാണ്…വളരെ ചെറിയ, ആർക്കും ഉപദ്രവകരം അല്ലാത്ത കാര്യങ്ങൾ പോലും ചിലർക്ക് വലിയ പ്രശ്നം ആണ്…മഹാ അപരാധം ആണ്… ഉദാഹരണത്തിന് കാലിന്മേൽ കാൽ കയറ്റി വെച്ച് ഇരിക്കുക, ഇഷ്ടപ്പെട്ട
ഒരു വസ്ത്രം ധരിക്കുക, മരണ സ്ഥലത്തു പരിജയം ഉള്ള ആളുകളെ കണ്ടാൽ ഒന്ന് ചിരിക്കുക തുടങ്ങിയവ… എന്നാൽ ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു വെച്ച് നന്നായി അഭിനയിച്ചാൽ, ഡബിൾ ഓക്കെ… കൂടെ നിന്ന് സെൽഫി എടുക്കൽ, റീൽസ് എടുക്കൽ അങ്ങനെ പലതും കാണാം…നാടകമേ ഉലകം.” നേരത്തെ, വി ഡി സതീശൻ പ്രതിപക്ഷ നേതാവായി ചുമതലയേറ്റ ചടങ്ങിലെ റിനി ആൻ ജോർജ്ജിന്റെ സാന്നിധ്യവും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉന്നയിച്ച ആരോപണങ്ങളും തുടർന്നുണ്ടായ ഓഡിയോ വിവാദങ്ങളും രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ഒച്ചപ്പാടുകൾ സൃഷ്ടിച്ച പശ്ചാത്തലത്തിലായിരുന്നു ആ സന്ദർശനം ഏറെ ശ്രദ്ധിക്കപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

