എറണാകുളം അയ്യപ്പൻകാവില്‍ വഴിയാത്രക്കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. കൃത്യം നടന്ന് ഒരു മാസം പിന്നിടുമ്പോഴാണ് അന്വേഷണ സംഘം പ്രതിയിലേക്ക് എത്തിച്ചേർന്നത്.
നോർത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട പ്രദേശത്ത് നടന്ന സംഭവത്തിൽ, അറുപതിലേറെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയ്ക്കൊടുവിലാണ് നിർണ്ണായക വിവരങ്ങൾ ലഭിച്ചത്.
കഴിഞ്ഞ മെയ് പതിനാറാം തീയതിയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പരാതി നോർത്ത് പോലീസിന് ലഭിക്കുന്നത്. ഹെൽമെറ്റ് ധരിച്ചെത്തിയ സ്കൂട്ടർ യാത്രികൻ, റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിക്ക് നേരെ അതിക്രമം നടത്തുകയായിരുന്നു.
ഭയചകിതയായ യുവതി പ്രതികരിക്കും മുൻപേ അക്രമി സ്കൂട്ടറിൽ കടന്നുകളയുകയായിരുന്നു. പ്രതിയെ പിടികൂടാനുള്ള ശ്രമങ്ങൾ പോലീസ് തുടരുകയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നഗരത്തിലെ അത്യാധുനിക നമ്പർ ഡിറ്റക്ഷൻ ക്യാമറകൾ പ്രവർത്തനരഹിതമായത് അന്വേഷണത്തിന് വലിയ തടസ്സമായിരുന്നു. തുടർന്ന് സ്വകാര്യ സ്ഥാപനങ്ങളിലെയും മറ്റും സിസിടിവി ദൃശ്യങ്ങൾ മണിക്കൂറുകളോളം പരിശോധിച്ചാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.
ഇയാളെ ഉടൻ തന്നെ കസ്റ്റഡിയിലെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

