ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക ദേബസ്മിത പോളിനെ (49) കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പ്രതികളായ രാംപ്രസാദ് ദാസ്, ബൻശ്രീ ദാസ് എന്നിവർ മുൻപരിചയമുള്ളവരായതിനാൽ, സൗഹൃദസംഭാഷണത്തിനായി അവരെ ഫ്ലാറ്റിലേക്ക് സ്വാഗതം ചെയ്യുകയായിരുന്നു ദേബസ്മിത.
തുടർന്ന് കുടിക്കാൻ വെള്ളം എടുക്കാൻ അടുക്കളയിലേക്ക് പോയ തക്കം നോക്കി പ്രതികൾ അക്രമം അഴിച്ചുവിടുകയായിരുന്നു. കൊലപാതകത്തിന്റെ ക്രൂരമായ രീതി
ആദ്യം തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം, ബാഗിൽ കരുതിയിരുന്ന റേസർ ഉപയോഗിച്ച് ദേബസ്മിതയുടെ കൈഞരമ്പുകൾ മുറിച്ച് മരണം ഉറപ്പാക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
കൊലപാതകത്തിന് ശേഷം പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. കൊലപാതകത്തിന്റെ പശ്ചാത്തലം
ബംഗാളിലെ ബർധമാനിൽനിന്ന് 1400 കിലോമീറ്ററോളം സഞ്ചരിച്ചാണ് പ്രതികൾ ഡൽഹിയിലെത്തിയത്.
സംശയം ഒഴിവാക്കുന്നതിനായി തങ്ങളുടെ ചെറിയ കുട്ടിയെയും ഇവർ കൂടെക്കൂട്ടിയിരുന്നു. ബംഗാളിൽ ദേബസ്മിതയ്ക്ക് പാരമ്പര്യമായി ലഭിച്ച കോടികൾ വിലമതിക്കുന്ന വീട് സ്വന്തമാക്കാനായിരുന്നു പ്രതികളുടെ ശ്രമം.
ഈ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു രാംപ്രസാദ് ദാസും ബൻശ്രീ ദാസും. എന്നാൽ വീട് ഒഴിയണമെന്ന് ദേബസ്മിത ആവശ്യപ്പെട്ടതോടെ, ആ സ്വത്ത് തട്ടിയെടുക്കാനായി പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.
സംഭവം നടന്ന് മൂന്നു ദിവസത്തിനുള്ളിൽ തന്നെ പ്രതികളെ ബംഗാളിലെ ബർധമാനിൽനിന്ന് ഡൽഹി പൊലീസ് പിടികൂടി. സൗഹൃദ സന്ദർശനം എന്ന വ്യാജേന ഫ്ലാറ്റിലെത്തിയാണ് പ്രതികൾ കൃത്യം നിർവഹിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

