കാസർകോട് : ശക്തമായ മഴയിൽ നാഷണൽ ഹൈവേയിൽ വെള്ളം കെട്ടി നിന്നത്തോടെ യാത്രക്കാർ പെരുവഴിയിലായി. കാഞ്ഞങ്ങാട് കൂളിയങ്കൽ മുതൽ തോയമ്മൽ വരെയുള്ള റോഡാണ് വെള്ളത്തിൽ മുങ്ങിയത്.
വൈകിട്ട് 7 മണിക്ക് തുടങ്ങിയ മഴ രണ്ടു മണിക്കൂറോളം നീണ്ടു നിന്നു. ചെറിയ വാഹനങ്ങൾക്ക് റോഡിലൂടെ കടന്നു പോകാൻ സാധിക്കാത്ത സ്ഥിതിയാണ്.പല വാഹനങ്ങളും വഴി തിരിച്ചു വിട്ടു.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് തൊട്ടടുത്താണ് ഈ അവസ്ഥ. ഇതിനു താഴെയുള്ള സർവീസ് റോഡിലൂടെ ആണ് ജില്ലാ ആശുപത്രിയിലേക്ക് പോകേണ്ടത്.
ഈ റോഡിലും വെള്ളക്കെട്ട് ഉണ്ടായെന്നു യാത്രക്കാർ പറയുന്നു. ചെറിയ മഴ പെയ്തപ്പോൾ ഇതാണ് അവസ്ഥ എങ്കിൽ കാലാവർഷം തുടങ്ങിയാൽ സ്ഥിതി ഗുരുതരമാകുമെന്ന് യാത്രക്കാർ ആശങ്കപ്പെടുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

