ഡൽഹിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുന്ന ഇന്ത്യ സഖ്യ നേതാക്കൾക്ക് രാഷ്ട്രപതിയെ കാണാൻ ഇതുവരെ സമയം അനുവദിച്ചിട്ടില്ല. കൂടിക്കാഴ്ചയ്ക്കുള്ള അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തുന്ന കാര്യം നേതാക്കൾ ആലോചിക്കുന്നുണ്ട്.
മാർച്ചിൻ്റെ രൂപരേഖ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് രാവിലെ നേതാക്കൾ തമ്മിൽ ചർച്ചകൾ നടക്കും. ഇന്ന് ഇന്ത്യ സഖ്യ നേതാക്കളുടെ നേതൃത്വത്തിലും നാളെ സിപിഐയുടെ നേതൃത്വത്തിലും നടക്കാനിരിക്കുന്ന പ്രതിഷേധ സമരങ്ങളുടെ പശ്ചാത്തലത്തിൽ ദേശീയ തലസ്ഥാനത്ത് ഡൽഹി പോലീസ് സുരക്ഷ ശക്തമാക്കി.
ഇതിൻ്റെ ഭാഗമായി ഡൽഹിയിലെ ഹോട്ടലുകളിൽ പുതിയ ബുക്കിംഗുകൾ സ്വീകരിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും സമരത്തിൽ പങ്കെടുക്കാനായി എത്തുന്ന പ്രതിഷേധക്കാരെ തടയുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇതിനുപുറമെ, ഡൽഹിയിലേക്കുള്ള ട്രെയിൻ സർവീസുകളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി നഗരത്തിലെ 40 മെട്രോ സ്റ്റേഷനുകൾ അടച്ചിടുന്നതും സജീവ പരിഗണനയിലുണ്ട്.
നന്യൂഡൽഹി മേഖലകളിലേക്കുള്ള പ്രവേശനം ഒഴിവാക്കണമെന്ന് സ്വകാര്യ ക്യാബ് കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വിദ്യാർത്ഥികൾ ഒത്തുകൂടുന്ന പ്രധാന കേന്ദ്രങ്ങളിലെല്ലാം പോലീസിന്റെ നേതൃത്വത്തിൽ പരിശോധനകൾ പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

