സംസ്ഥാനത്ത് വരുംകാലങ്ങളിൽ ഉണ്ടായേക്കാവുന്ന ഊർക്ഷാമം ഒഴിവാക്കുന്നതിന്റെ ഭാഗമായി കൂടുതൽ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള നടപടികളുമായി കേരള സംസ്ഥാന വൈദ്യുതി ബോർഡ് (കെഎസ്ഇബി) രംഗത്ത്. ഇതിന്റെ മുന്നോടിയായി ബോർഡ് ഔദ്യോഗികമായി ടെൻഡറുകൾ ക്ഷണിച്ചു.
300 മെഗാവാട്ട് മുതൽ 1300 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യമാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 2027 ജനുവരി 1 മുതൽ 2027 മേയ് 15 വരെയുള്ള കാലയളവിലേക്കാണ് ഹ്രസ്വകാല അടിസ്ഥാനത്തിൽ വൈദ്യുതി കണ്ടെത്താൻ തീരുമാനിച്ചിട്ടുള്ളത്.
ഈ വർഷം അനുഭവപ്പെട്ട വൈദ്യുതി പ്രതിസന്ധി ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ സർക്കാരും കെഎസ്ഇബിയും ചേർന്ന് മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഈ പുതിയ നീക്കം.
ടെൻഡർ നടപടികളിൽ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തുന്ന തുകയ്ക്കായിരിക്കും വൈദ്യുതി கொள்முதல் ചെയ്യുക. അതേസമയം, യൂണിറ്റിന് പത്തു രൂപയിൽ താഴെ നിരക്കിൽ വൈദ്യുതി വാങ്ങുന്നതിനാണ് റഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

